Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതുടർ ഭരണത്തിനെതിരെ...

തുടർ ഭരണത്തിനെതിരെ വിധി എഴുതണം- പ്രവാസി വെൽഫെയർ സലാല

text_fields
bookmark_border
തുടർ ഭരണത്തിനെതിരെ വിധി എഴുതണം- പ്രവാസി വെൽഫെയർ സലാല
cancel

സലാല: സംഘപരിവാർ അജണ്ടകളെ പരാജയപ്പെടുത്തുവാനും അവിശുദ്ധ കൂട്ടുകെട്ടുകളെയും രഹസ്യധാരണകളെയും പൊളിക്കാനും എൽ.ഡി.എഫിന്റെ ഭരണത്തുടർച്ച ഉണ്ടാവരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താൽക്കാലിക ലാഭം മോഹിച്ച് ഇടതുപക്ഷം സംഘപരിവാറിന്റെ വിശാല ലക്ഷ്യങ്ങൾക്ക് കീഴ്പെടുകയാണെന്നും ഇസ്‍ലാമോഫോബിയ വളർത്തി മതേതര സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സലാല ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രവീന്ദ്രൻ നെയ്യാറ്റിൻകര സ്വാഗതവും ആരിഫ മുസ്തഫ നന്ദിയും പറഞ്ഞു. വഹീദ് ചേന്ദമംഗലൂർ, സാജിത ഹാഫിസ്, സബീർ പി.ടി, കബീർ കണമല തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsagainst ldf govtKerala Legilastive AssemblyelectionPravasi Welfare Salalah
News Summary - Vote against the continuation of the current government -Pravasi Welfare Salalah
Next Story