Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താന്‍റെ ഇറാൻ...

സുൽത്താന്‍റെ ഇറാൻ സന്ദർശനത്തിന്​ ഉജ്ജ്വല തുടക്കം

text_fields
bookmark_border
സുൽത്താന്‍റെ ഇറാൻ സന്ദർശനത്തിന്​ ഉജ്ജ്വല തുടക്കം
cancel
camera_alt

മെ​ഹ്‌​റാ​ബാ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​

ന​ൽ​കി​യ സ്വീ​ക​ര​ണം

മ​സ്ക​ത്ത്​: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ദ്വി​ദി​ന ഇ​റാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഉ​ജ്ജ്വ​ല തു​ട​ക്കം. സു​ൽ​ത്താ​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും ഊ​ഷ്മ​ള വ​ര​​വേ​ൽ​പ്പാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. മെ​ഹ്‌​റാ​ബാ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ റോ​യ​ൽ വി​മാ​നം ഇ​റ​ങ്ങി​യ​പ്പോ​ൾ സു​ൽ​ത്താ​നെ സ്വീ​ക​രി​ക്കാ​നാ​യി സ്വാ​ഗ​ത​സം​ഘ​ത്തി​ന്റെ മു​ൻ​നി​ര​യി​ൽ ഇ​റാ​ൻ ഫ​സ്റ്റ്​ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മൊ​ഖ്ബ​ർ ഉ​ണ്ടാ​യി​രു​ന്നു.

തെ​ഹ്‌​റാ​നി​ലെ സാ​ദാ​ബാ​ദ് പാ​ല​സി​ന്റെ പ്ര​സി​ഡ​ൻ​ഷ്യ​ൽ മ​ന്ദി​ര​ത്തി​ൽ സു​ൽ​ത്താ​ന്റെ വാ​ഹ​ന​വ്യൂ​ഹം എ​ത്തി​യ​പ്പോ​ൾ, ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഇ​ബ്രാ​ഹിം റ​ഈ​സി വ​​ര​വേ​റ്റു. സു​ൽ​ത്താ​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും പ്ര​സി​ഡ​ന്റ് ആ​ശം​സ​ക​ളും നേ​ർ​ന്നു. ഇ​റാ​ൻ പ്ര​സി​ഡ​ന്റി​നൊ​പ്പം സു​ൽ​ത്താ​ൻ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം, ഇ​രു​നേ​താ​ക്ക​ളും സ്വീ​ക​ര​ണ മ​ന്ദി​ര​ത്തി​ലേ​ക്കു പോ​യി. അ​വി​ടെ സു​ൽ​ത്താ​ൻ സ്വാ​ഗ​ത സം​ഘ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ഹ​സ്ത​ദാ​നം ചെ​യ്തു. ഡോ. ​ഇ​ബ്രാ​ഹിം റ​ഈ​സി, സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കും ഹ​സ്ത​ദാ​നം ന​ൽ​കി.

സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഇ​ബ്രാ​ഹിം റ​ഈ​സി​യു​മാ​യി ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. പ​ര​സ്‌​പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. രാ​ഷ്ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ ത​ല​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ കൈ​മാ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഈ ​ച​ർ​ച്ച​ക​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്നു. സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ക്കും.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ലെ വ്യ​ത്യ​സ്‌​ത പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക്രി​യാ​ത്മ​ക​മാ​യ സ​ഹ​ക​ര​ണ​ത്തി​നും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​മാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. ഇ​റാ​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ഷ​ർ​ഖ് അ​ൽ-​അൗ​സ​ത്ത് ദി​ന​പ​ത്ര​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ന്റെ​യും ബ​ഹു​മാ​ന​ത്തി​ന്റെ​യും ഉ​റ​ച്ച ത​ത്ത്വ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ ന​ല്ല അ​യ​ൽ​പ​ക്ക​ത്തി​ന്റെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം ഒ​മാ​നും ഇ​റാ​നും വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട് എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്.

ഈ ​ച​രി​ത്ര​പ​ര​മാ​യ സ​ന്ദ​ർ​ശ​നം മേ​ഖ​ല​യു​ടെ സ്ഥി​ര​ത​യി​ലും സു​ര​ക്ഷ​യി​ലും ന​ല്ല രീ​തി​യി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​തി​ന്റെ ഫ​ലം പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള​ത​ല​ത്തി​ലും പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും സ​യ്യി​ദ് ബ​ദ​ർ പ​റ​ഞ്ഞു. പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി, പ്രൈ​വ​റ്റ് ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ ഔ​ഫി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​സ്സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി, ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, ഊ​ർ​ജ, ധാ​തു വ​കു​പ്പ് മ​ന്ത്രി സ​ലിം ബി​ൻ നാ​സ​ർ അ​ൽ ഔ​ഫി, സു​ൽ​ത്താ​ന്റെ സാ​യു​ധ സേ​ന​യു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് വൈ​സ് അ​ഡ്മി​റ​ൽ അ​ബ്ദു​ല്ല ബി​ൻ ഖാ​മി​സ് അ​ൽ റ​ഈ​സി, അം​ബാ​സ​ഡ​ർ അ​റ്റ്​​ലാ​ർ​ജ്​ ശൈ​ഖ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഹി​നാ​യ്, ഇ​റാ​നി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഇ​ബ്രാ​ഹിം ബി​ൻ അ​ഹ​മ്മ​ദ് അ​ൽ മു​ഐ​നി തു​ട​ങ്ങി​യ​വ​ർ സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iransultan's visit
News Summary - The sultan's visit to Iran got off to a brilliant start
Next Story