മസ്കത്തിലെ അൽ അൻസബിൽ ഇന്ന് വൈകിട്ട് മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം
text_fieldsമസ്കത്ത്: അൽ അൻസബ് - അൽ ജിഫ്നൈൻ റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി അൽ അൻസബിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
റോയൽ ഒമാൻ പൊലിസുമായി സഹകരിച്ച് ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ഗതാഗതം തിരിച്ചുവിടുന്നത്. അൽ അൻസബിലെ അൽ മഹ ഗ്യാസ് സ്റ്റേഷന് സമീപത്തെ റൗണ്ട് എബൗട്ടിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. റോഡ് വികസന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാതിരിക്കാൻ ഈ റൗണ്ട് എബൗട്ടിലൂടെയുള്ള ഗതാഗതം മറ്റ് വഴികളിലേക്ക് തിരിച്ചുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ റൂട്ടിലൂടെ പോകുന്ന വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദേശങ്ങളും അടയാളങ്ങളും കൃത്യമായി പിന്തുടരണമെന്നും മുനിസിപ്പാലിറ്റി അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

