Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്നു​മു​ത​ൽ മൂ​ന്ന്...

ഇ​ന്നു​മു​ത​ൽ മൂ​ന്ന് ദി​വ​സ​ം താ​പ​നി​ല കു​റ​ഞ്ഞേ​ക്കും

text_fields
bookmark_border
ഇ​ന്നു​മു​ത​ൽ മൂ​ന്ന് ദി​വ​സ​ം താ​പ​നി​ല കു​റ​ഞ്ഞേ​ക്കും
cancel

മ​സ്ക​ത്ത്: രാ​ജ്യ​ത്തെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഇ​ന്നു​മു​ത​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യും താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ന്ന​താ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ൾ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക്ര​മേ​ണ കു​റ​വു​ണ്ടാ​കും. ഇ​ത് സു​ൽ​ത്താ​നേ​റ്റി​ലു​ട​നീ​ളം ത​ണു​ത്ത കാ​ലാ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു.

തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ, ഒ​മാ​ൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, ബു​റൈ​മി, ദാ​ഹി​റ എ​ന്നി​വ​യു​ടെ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി വൈ​കി​യും പു​ല​ർ​ച്ചെ​യും മൂ​ട​ൽ​മ​ഞ്ഞും താ​ഴ്ന്ന മേ​ഘ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ച്ചേ​ക്കും. മേ​ഘ​ങ്ങ​ൾ രു​പ​പ്പെ​ടു​ന്ന​തി​നാ​ൽ അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, ഒ​മാ​നി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ​സി​ലേ​ക്ക് അ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക്ര​മേ​ണ താ​പ​നി​ല കു​റ​യു​ന്ന​ത് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​കും. ക​ന​ത്ത ചൂ​ടി​​ന്റെ പ​ശ്ചാ​ത്തല​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ഴ​ക്കു​വേ​ണ്ടി പ്ര​ത്യേ​കം പ്രാ​ർ​ത്ഥ​ന​യും ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman weatherweatherGulf NewsTemperatures
News Summary - Temperatures will remain low for three days from today
Next Story