Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘അ​​യ​​ൺ​​മാ​​ൻ 70.3’...

‘അ​​യ​​ൺ​​മാ​​ൻ 70.3’ മ​ത്സ​ര​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി​ പൂ​ർ​ത്തീ​ക​രി​ച്ച്​ ടീം ​ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്

text_fields
bookmark_border
iron man 70.3 competition at lulu exchange
cancel
camera_alt

മ​സ്ക​ത്തി​ൽ ന​ട​ന്ന ‘അ​​യ​​ൺ​​മാ​​ൻ 70.3’ ട്ര​​യാ​​ത്ത​​ല​​ൺ മ​​ത്സ​​ര​ത്തി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ടീം

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ൽ ന​ട​ന്ന ‘അ​​യ​​ൺ​​മാ​​ൻ 70.3’ ട്ര​​യാ​​ത്ത​​ല​​ൺ മ​​ത്സ​​ര​​ങ്ങ​ളി​ൽ ല​ക്ഷ്യം കൈ​വ​രി​ച്ച്​ ടീം ​ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്. ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഒ​മാ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ക്യാ​പ്​​റ്റ​ൻ ല​തീ​ഷ് വി​ചി​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ലോ​ക​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും സാ​ഹ​സി​ക കാ​യി​ക ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ‘അ​​യ​​ൺ​​മാ​​ൻ’ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 1.9 കി.​​മീ നീ​​ന്ത​​ൽ, 90 കി.​​മീ സൈ​​ക്ലി​​ങ്, 21.1 കി.​​മീ ഓ​​ട്ടം എ​​ന്നി​​ങ്ങ​​നെ മൂ​​ന്ന്​ മ​​ത്സ​​ര​​ങ്ങ​​ളാ​​ണ്​ ‘അ​​യ​​ൺ​​മാ​​ൻ 70.3’ ഉ​​​ൾ​​പ്പെ​​ടു​​ന്ന​ത്. ആ​കെ എ​ട്ട​ര മ​ണി​ക്കൂ​ർ സ​മ​യം​കൊ​ണ്ട് മൂ​ന്നു ഘ​ട്ട​വും പൂ​ർ​ത്തി​യാ​ക്ക​ണം. മാ​ത്ര​മ​ല്ല ഓ​രോ ഇ​നം പൂ​ർ​ത്തി​യാ​ക്കാ​നും നി​ശ്ചി​ത സ​മ​യ​മു​ണ്ട്. ഇ​താ​ണ്​ ലു​ലു ടീം ​വ​ള​രെ വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ന്ന​ത്​.

1.9 കി​ലോ​മീ​റ്റ​ർ നീ​ന്ത​ലി​ൽ നി​രെ​ൻ ഫി​ലി​പ്പ്​ വി​ജ​ക​ര​മാ​യി എ​ത്തി​യ​പ്പോ​ൾ 90 കി​ലോ​മീ​റ്റ​ർ സൈ​ക്ലി​ങ്ങി​ൽ ല​തീ​ഷ് വി​ചി​ത്ര​നും ​ 21.1 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​ഠി​ന​മാ​യ ഓ​ട്ട​ത്തി​ൽ വേ​ണു ഗോ​പാ​ലും നി​ശ്​​ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ല​ക്ഷ്യം ക​ണ്ടു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ ‘അ​യ​ൺ​മാ​ൻ 70.3’ യി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​​ണ്ടെ​ന്ന്​ ടീ​മി​ന്‍റെ ക്യാ​പ്​​റ്റ​നാ​യ ല​തീ​ഷ് വി​ചി​ത്ര​ൻ പ​റ​ഞ്ഞു. ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​​ന്നെ​ങ്കി​ലും പ​രി​ശ്ര​മ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ഞ​ങ്ങ​ളെ വി​ജ​യ​ത്തി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ലി​സ്ഥ​ല​ത്ത് ആ​രോ​ഗ്യ​ക​ര​വും സ​ജീ​വ​വു​മാ​യ ജീ​വി​ത​ശൈ​ലി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്​ ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്​ അ​യ​ൺ​മാ​നി​ലെ ലു​ലു ടീ​മി​ന്‍റെ പ​ങ്കാ​ളി​ത്ത​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsLuLu Exchange
News Summary - Team Lulu Exchange Successful completion of 'Ironman 70.3' competitions
Next Story