സമസ്ത സമ്മേളനത്തിന് ഒമാനിലും ഐക്യദാർഢ്യം
text_fieldsമസ്കത്ത് സുന്നി സെന്റർ മദ്റസയിൽ നടന്ന ഐക്യദാർഢ്യ സംഗമം
മസ്കത്ത്: ബംഗളൂരുവിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന് മസ്കത്ത് റേഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ മദ്റസകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. സമസ്ത പിന്നിട്ട വർഷങ്ങളിലെ നാൾവഴികൾ, മൺമറഞ്ഞുപോയ പണ്ഡിതന്മാരെയും നേതാക്കളെയും അനുസ്മരിക്കൽ, സമസ്ത പോഷക സംഘടനകളെയും നേതാക്കളെയും പരിചയപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ വിഷയാവതരണം നടന്നു. മസ്കത്ത് സുന്നി സെന്റർ മദ്റസയിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ പ്രിൻസിപ്പൽ എൻ. മുഹമ്മദലി ഫൈസി, ശക്കീർ ഹുസൈൻ ഫൈസി, മുഹമ്മദ് ത്വാഹാ ദാരിമി, അബ്ദുറഹ്മാൻ മുസ്ലിയാർ, മദ്റസ കൺവീനർ അബ്ദുസലീം എന്നിവർ സംസാരിച്ചു. സമ്മേളനം കാണാൻ മദ്റസയിൽ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.

