Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശൂ​റ കൗ​ൺ​സി​ൽ...

ശൂ​റ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ക്​​ടോ​ബ​ർ 29ന്

text_fields
bookmark_border
ശൂ​റ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​    ഒ​ക്​​ടോ​ബ​ർ 29ന്
cancel

ഒ​ക്​​ടോ​ബ​ർ 29ന്മ​സ്ക​ത്ത്​: ശൂ​റ കൗ​ൺ​സി​ലി​ന്റെ പ​ത്താം ടേം ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ തീ​യ​തി​യും സ​മ​യ​വും വ്യ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ഫൈ​സ​ൽ അ​ൽ ബു​സൈ​ദി ഞാ​യ​റാ​ഴ്ച മ​ന്ത്രി​ത​ല തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ചു.

വി​ദേ​ശ​ത്തു​ള്ള ഒ​മാ​നി​ക​ൾ​ക്ക്​ ഒ​ക്‌​ടോ​ബ​ർ 22നാ​ണ്​ വോ​ട്ടു ചെ​യ്യേ​ണ്ട​ത്. ഒ​മാ​നി​ലു​ള്ള​വ​ർ​ക്ക്​ ഒ​ക്ടോ​ബ​ർ 29നും ​വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന്​ മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ൽ പ​റ​യു​ന്നു. രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യാ​യി​രി​ക്കും വോ​ട്ടി​ങ്. വോ​ട്ടി​ങ്ങി​നു​ള്ള ന​ട​പ​ടി​ക​ളും ക്ര​മ​ങ്ങ​ളും പി​ന്നീ​ടു​ള്ള ഘ​ട്ട​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കും. പ​ത്താ​മ​ത് മ​ജ്‌​ലി​സ് ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​ന്​​ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ്​ രീ​തി​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്​ ആ​ദ്യ​മാ​യി​ട്ടാ​ണ്​ ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഇ-​വോ​ട്ടി​ങ്​ രീ​തി സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​രും ഒ​മാ​നി​ലു​ള്ള​വ​രു​മാ​യ വോ​ട്ട​ര്‍മാ​ര്‍ക്ക് ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോം വ​ഴി വോ​ട്ട് ചെ​യ്യാ​നാ​കും. ഫ​ല​പ്ര​ഖ്യാ​പ​ന​വും വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​കും. സു​പ്രീം ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യെ സു​പ്രീം കോ​ര്‍ട്ട് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​നാ​ണ് ന​യി​ക്കു​ക. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ സ​ഹാ​യി​ക്കും. ഏ​തെ​ങ്കി​ലും വി​ലാ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കു​ന്ന​തി​നും സു​പ്രീം ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മു​ണ്ടാ​കും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്രി​ലി​മി​ന​റി പ​ട്ടി​ക പ്ര​കാ​രം 883 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഇ​വ​രി​ല്‍ 33 പേ​ര്‍ സ്ത്രീ​ക​ളാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ മ​ത്സ​രി​ക്കു​ന്ന​ത്​ ദോ​ഫാ​ർ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ നി​ന്നാ​ണ്, 255 സ്ഥാ​നാ​ര്‍ഥി​ക​ള്‍.

ദാ​ഖി​ലി​യ (111). മ​സ്‌​ക​ത്ത് (108), വ​ട​ക്ക​ന്‍ ബാ​ത്തി​ന (84), അ​ല്‍ വു​സ്ത (74), തെ​ക്ക​ന്‍ ശ​ര്‍ഖി​യ (60), തെ​ക്ക​ന്‍ ബാ​ത്തി​ന (58), വ​ട​ക്ക​ന്‍ ശ​ര്‍ഖി​യ (57), ദാ​ഹി​റ (32), മു​സ​ന്ദം (22), ബു​റൈ​മി (22) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ എ​ണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteOctoberelectionShura Council
News Summary - Shura Council Election On October 29
Next Story