Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എം.എ കേരളീയം പുരസ്‌കാരം ബിനു കെ. സാമിന് സമ്മാനിച്ചു

text_fields
bookmark_border
ആർ.എം.എ കേരളീയം പുരസ്‌കാരം ബിനു കെ. സാമിന് സമ്മാനിച്ചു
cancel

മസ്കത്ത്: മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് റൂവി മലയാളി അസോസിയേഷൻ (ആർ.എം.എ) ഏർപ്പെടുത്തിയ ‘ആർ.എം.എ കേരളീയം പുരസ്‌കാരം–2026’ എഴുത്തുകാരനും കേരള സർക്കാർ മലയാളം മിഷന്റെ ആദ്യ രാജ്യാന്തര അധ്യാപക പരിശീലകനുമായ ബിനു കെ. സാമിന് സമ്മാനിച്ചു. ആർ.എം.എ സംഘടിപ്പിച്ച ലിറ്റിൽ ചാംപ്സ് ക്യാമ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഫൈസൽ ആലുവ പുരസ്‌കാരവും 25000 രൂപയും പ്രശസ്തി പത്രവും കൈമാറി. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് പൊന്നാടയണിയിച്ച് ആദരിച്ചു.

വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, മാനസികാരോഗ്യം, സാമ്പത്തിക അച്ചടക്കം, ലഹരി വിരുദ്ധ ബോധവൽകരണം, കല, കായികം, വിനോദം എന്നിവയെ സമന്വയിപ്പിച്ചായിരുന്നു കുട്ടികൾക്കായി മുഴുദിന ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രൂപ്പ് ആക്ടിവിറ്റികൾ, ടീം ബിൽഡിങ് ഗെയിമുകൾ, സർഗാത്മക പ്രവർത്തനങ്ങൾ, കലാപരിപാടികൾ, വ്യക്തിത്വ വികസന പരിശീലനങ്ങൾ എന്നിവ കുട്ടികൾക്ക് പഠനത്തോടൊപ്പം സന്തോഷകരമായ അനുഭവവും സമ്മാനിച്ചു.

കേരള സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയോട് ഐക്യദാർഢ്യവുമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. ലക്ഷ്മി വിജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളും രക്ഷിതാക്കളും സംഘാടകരും പ്രതിജ്ഞ ഏറ്റുചൊല്ലി. ലഹരിയുടെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ‘ഡാർക്ക് ഷാഡോ’ ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു. കുട്ടികളിൽ സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും വളർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അഡ്വ. മധുസൂദനൻ ക്ലാസെടുത്തു.

അബീർ ഹോസ്പിറ്റലിലെ ഡോ. ഹാഷിം മാനസികാരോഗ്യത്തെക്കുറിച്ച് ക്ലാസെടുത്തു. പ്രസിഡന്റ് ഫൈസൽ ആലുവ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതവും ട്രഷറർ സുജിത് പത്മകുമാർ നന്ദിയും പറഞ്ഞു. നിഷ പ്രഭാകരൻ, നീതു ജിതിൻ, ബിൻസി സിജോ, ആഷ്‌ന റോഷൻ, ലക്ഷ്മി വിജേഷ്, ഷാജഹാൻ, ഷാംജി ബാബു, സുജിത് സുഗുണൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RMA Keraleeyam Award presented to Binu K. Sam
Next Story