ഇറാനിൽനിന്ന് കുവൈത്ത് വഴി ഒമാൻ പൗരന്മാരുടെ മടക്കം
text_fieldsഇറാനിൽനിന്ന് കുവൈത്ത് വഴി ഒമാൻ പൗരന്മാർ മടങ്ങുന്നു
മസ്കത്ത്: സംഘർഷങ്ങളെത്തുടർന്ന് വ്യോമപാത അടച്ചതോടെ ഇറാനിൽനിന്ന് കുവൈത്ത് വഴി ഒമാൻ പൗരന്മാരുടെ മടക്കം. ഇറാനിൽനിന്ന് കുവൈത്ത് വഴി വരുന്ന വിദേശികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ കുവൈത്ത് ഒരുക്കിയിട്ടുണ്ട്. ഇറാനിലെ ഷാലംചെ അതിർത്തിയിൽനിന്ന് ഇറാഖിലേക്ക് കടക്കാൻ യാത്രക്കാർക്ക് സൗകര്യമുണ്ട്.
തുടർന്ന് സഫ്വാൻ, അബ്ദലി വഴി കുവൈത്തിൽ പ്രവേശിക്കാം. പിന്നീട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ നുവൈസീബ്, സാൽമി അതിർത്തികൾ വഴിയോ സ്വന്തം രാജ്യങ്ങളിലേക്ക് പോകാം. സഫ്വാൻ ക്രോസിങിൽനിന്ന് അബ്ദലിയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി കുവൈത്ത് 40 ബസുകൾ വിന്യസിച്ചിട്ടുണ്ട്. അതിർത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
ഒമാൻ പൗരന്മാർക്ക് നൽകിയ സഹായത്തിന് കുവൈത്ത് വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളെ കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ ഖറൂസി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഇവയെന്നും സൂചിപ്പിച്ചു. ഇറാനിൽ സംഘർഷം രൂക്ഷമായതോടെ നിരവധി ഒമാനി പൗരന്മാരാണ് കുവൈത്ത് വഴി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

