ഒരുക്കം പൂർത്തിയായി; മീഡിയവൺ അവാർഡ് ദാനം ഇന്ന്
text_fieldsമീഡിയവൺ ബ്രേവ് ഹാർട്ട് വിതരണം നടക്കുന്ന വേദി
മസ്കത്ത്: മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് വിതരണം തിങ്കളാഴ്ച രാത്രി ഏഴിന് നടക്കും. വൈകീട്ട് ഏഴിന് ഗൾഫാർ, എംഫാർ സ്ഥാപകനും എംഫാർ ഗ്രൂപ് ചെയർമാനുമായ ഡോ. പി. മുഹമ്മദലിയാണ് ഉദ്ഘാടനം നിർവഹിക്കുക. റൂവി ഹൈ സ്ട്രീറ്റിലെ ലുലുവിന് സമീപമുള്ള ഹോട്ടൽ ഗോൾഡൻ തുലിപ് ഹെഡിങ് ടണിലാണ് പരിപാടി. മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി കൺവീനർ ഷക്കീൽ ഹസൻ പറഞ്ഞു. ഒമാനിലെ കോവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തിൽ ഏർപ്പെട്ടവരുടെ ഒത്തുകൂടലായിരിക്കും ഇന്നത്തെ പരിപാടി. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ, സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.ബി. സലീം എന്നിവർ പങ്കെടുക്കും.
ബ്രേവ് ഹാർട്ട് ഒമാൻ സി.എസ്.ആർ പങ്കാളികൾ, സാമൂഹിക പ്രവർത്തകർ, ബിസിനസ് പ്രമുഖർ, വിവിധ മതസംഘടന നേതാക്കൾ, വിവിധ കമ്പനികളികളിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിക്കും. അവാർഡ് സ്വീകരിക്കുന്നതിനായി സലാല പോലുള്ള വിദൂര പ്രദേശങ്ങളിൽനിന്നുള്ളവർ ഇന്നലെ റൂവിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
പുരസ്കാരനിറവിൽ ഇവർ: മസ്കത്ത് കെ.എം.സി.സി, കൈരളി ഒമാൻ, പ്രവാസി വെൽഫെയർ ഒമാൻ, ഐ.സി.എഫ് ഒമാൻ, സോഷ്യൽ ഫോറം ഒമാൻ, ഒ.ഐ.സി.സി ഒമാൻ, മലയാളം വിങ് മസ്കത്ത്, സലാല കെ.എം.സി.സി, സലാല കൈരളി, ഇന്ത്യൻ വെൽഫെയർ ഫോറം സലാല, പി.സി.എഫ് സലാല. മരണാനന്തര ബഹുമതി: ഡോ. രാജേന്ദ്രൻ നായർ, ബ്ലെസ്സി തോമസ്, രമ്യ റജുലാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

