Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​​വാ​​സി...

പ്ര​​വാ​​സി സാ​​ഹി​​ത്യോ​​ത്സ​​വ് ക​​ലാ​​ല​​യം പു​​ര​​സ്കാ​​ര​​ത്തി​​ന് ​​സൃഷ്ടി​​ക​​ൾ ക്ഷ​​ണി​​ച്ചു

text_fields
bookmark_border
പ്ര​​വാ​​സി സാ​​ഹി​​ത്യോ​​ത്സ​​വ് ക​​ലാ​​ല​​യം പു​​ര​​സ്കാ​​ര​​ത്തി​​ന് ​​സൃഷ്ടി​​ക​​ൾ ക്ഷ​​ണി​​ച്ചു
cancel

മ​​സ്ക​​ത്ത്​: ഗ്ലോ​​ബ​​ൽ​​ത​​ല​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന പ്ര​​വാ​​സി സാ​​ഹി​​ത്യോ​​ത്സ​​വ് 13ാമ​​ത്​ പ​​തി​​പ്പി​​ന്റെ ഭാ​​ഗ​​മാ​​യി ക​​ലാ​​ല​​യം സാം​​സ്കാ​​രി​​ക വേ​​ദി ഗ്ലോ​​ബ​​ൽ ക​​ലാ​​ല​​യം പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ന​​ൽ​​കു​​ന്നു. ഇ​​ന്ത്യ​​ക്ക്‌ പു​​റ​​ത്തു​​ള്ള പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ക​​ഥ, ക​​വി​​ത വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഒ​​ക്ടോ​​ബ​​ര്‍ പ​​ത്തി​​ന് മു​​മ്പ് ല​​ഭി​​ക്കു​​ന്ന സൃ​​ഷ്ടി​​ക​​ളി​​ൽ​​നി​​ന്ന് വി​​ദ​​ഗ്ധ ജൂ​​റി തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ര​​ച​​ന​​ക​​ൾ​​ക്കാ​​ണ് പു​​ര​​സ്കാ​​രം ന​​ൽ​​കു​​ക. നേ​​ര​​ത്തെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടി​​ല്ലാ​​ത്ത മൗ​​ലി​​ക ര​​ച​​ന​​ക​​ളാ​​ണ് പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്.

ക​​വി​​ത 40 വ​​രി​​യി​​ലും ക​​ഥ 500 വാ​​ക്കി​​ലും ക​​വി​​യ​​രു​​ത്‌. സൃ​​ഷ്ടി​​ക​​ൾ സ്വ​​ന്തം ഇ-​​മെ​​യി​​ലി​​ൽ​​നി​​ന്ന് kalalayamgulf@gmail.com എ​​ന്ന വി​​ലാ​​സ​​ത്തി​​ലേ​​ക്ക് പ്ര​​വാ​​സ​​ത്തി​​ലേ​​യും നാ​​ട്ടി​​ലെ​​യും വി​​ലാ​​സം, ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ന​​മ്പ​​ർ എ​​ന്നി​​വ ചേ​​ർ​​ത്ത് പി.​​ഡി.​​എ​​ഫ് ഫോ​​ർ​​മാ​​റ്റി​​ൽ യു​​നി​​കോ​​ഡ് ഫോ​​ണ്ടി​​ൽ അ​​യ​​ക്ക​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 96293135, 96561016 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PravasiKalalayamAwardInvitedSahithyotsav
News Summary - Pravasi Sahityotsav Kalalayam Award; Works Invited
Next Story