Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നാനി ഒർഗനൈസേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
പൊന്നാനി ഒർഗനൈസേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
cancel
camera_alt

പൊന്നാനി ഒർഗനൈസേഷൻ സലാലയിൽ സംഘടിപ്പിച്ച കുടുംബ സംഗമം

സലാല: പൊന്നാനി ഒർഗനൈസേഷൻ ഓഫ് സലാല ( പോസ്) ‘പൊൻ വസന്തം’ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇത്തിനിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജാഫർ ജാഫി അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം കൺവീനർ ഷബീർ കാലടി, കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ എന്നിവർ അതിഥികളായി. മാധ്യമ പ്രവർത്തകൻ കെ.എ.സലാഹുദ്ദീൻ ആശംസകൾ നേർന്നു. സെക്രട്ടറി ഗഫൂർ താഴത്ത് സ്വാഗതവും യൂത്ത് വിങ് കൺവീനർ ജനീസ് നന്ദിയും പറഞ്ഞു.

ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി. രാവിലെ ആരംഭിച്ച കുടുംബസംഗമത്തിൽ വിവിധ കലാ കായിക മത്സരങ്ങളും നടന്നു. നിരവധി പേർ സംബന്ധിച്ചു. നിയാസ്, വിപിൻ, അൻസാർ, അജിത്കുമാർ, അഷറഫ്, കെ.സൈനുദ്ദീൻ, ബദറുദ്ദീൻ സബീന ഇബ്രാഹിം എന്നിവർ നേത്യത്വം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ponnani Organization organized a family reunion
Next Story