ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർഥന സദസ്സും
text_fieldsസഹം കെ.എം.സി.സി സ്വരൂപിച്ച തുക പ്രസിഡന്റ് ജാഫർ അൽജാസിറ ഷെയ്ഖ് അഹമ്മദ് അൽസദ്ജലിക്ക് കൈമാറുന്നു
സഹം: സഹം കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർഥന സദസ്സും ഫണ്ട് കൈമാറലും നടത്തി. സഹം ശിഹാബ് തങ്ങൾ ഖുർആൻ സ്റ്റഡി സെന്ററിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ-പ്രാർഥന സദസ്സിന് ഒമാനി പണ്ഡിതൻ ഷെയ്ഖ് അഹമ്മദ് അൽസദ്ജലി നേതൃത്വം നൽകി. ഫലസ്തീൻ ജനങ്ങളെ സഹായിക്കാനായി സഹം കെ.എം.സി.സി സ്വരൂപിച്ച 1200 റിയാൽ പ്രസിഡന്റ് ജാഫർ അൽജാസിറ അഹമ്മദ് അൽസദ്ജലിക്ക് കൈമാറി.
ചടങ്ങിൽ സഹം കെ.എം.സി.സി പ്രസിഡന്റ് ജാഫർ അൽജാസിറ അധ്യക്ഷത വഹിച്ചു. ഉസ്താദ് ഷാഹിദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി നിയാസ് സ്വാഗതവും ട്രഷറർ മൻസൂർ കടോളി നന്ദിയും പറഞ്ഞു.

