Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനി വനിത ദിനാഘോഷം:...

ഒമാനി വനിത ദിനാഘോഷം: മികവു​ തെളിയിച്ച വനിതകൾക്ക്​ സുൽത്താ​െൻറ മെഡലുകൾ വിതരണം ചെയ്​തു

text_fields
bookmark_border
ഒമാനി വനിത ദിനാഘോഷം: മികവു​ തെളിയിച്ച വനിതകൾക്ക്​ സുൽത്താ​െൻറ മെഡലുകൾ വിതരണം ചെയ്​തു
cancel
camera_alt

മികവു​ തെളിയിച്ച വനിതകൾക്കുള്ള രാജകീയ മെഡലുകൾ സുൽത്താ​െൻറ ഭാര്യ വിതരണം ചെയ്യുന്നു

മസ്​കത്ത്​: 11ാമത്​ ഒമാനി വനിത ദിനം ആഘോഷിച്ചു. എല്ലാവർഷവും ഒക്​ടോബർ 17ആണ്​ ഒമാനി വനിത ദിനമായി ആഘോഷിക്കുന്നത്​. വനിത ദിനത്തി​െൻറ ഭാഗമായി വിവിധ മേഖലകളിൽ മികവു​ തെളിയിച്ചവർക്കുള്ള സുൽത്താ​െൻറ മെഡലുകൾ വിതരണം ചെയ്​തു.

ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രഥമ വനിത സുൽത്താ​െൻറ ഭാര്യയാണ്​ മെഡലുകൾ വിതരണം ചെയ്​തത്​. 50 സ്​ത്രീകളെയാണ്​ ആദരിച്ചത്​. ആരോഗ്യ മന്ത്രാലയത്തിലെ അഡ്​മിനിസ്​ട്രേറ്റിവ്​, ഫിനാൻഷ്യൽ ആൻഡ്​​ പ്ലാനിങ്​ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ ബിൻത്​ മുഹമ്മദ്​ അൽ അജ്​മേയക്ക്​ രണ്ടാം ഡിഗ്രി രാജകീയ മെഡൽ ലഭിച്ചു. നാലുപേർക്ക്​ മൂന്നാം ഡിഗ്രി രാജകീയ മെഡലാണ്​ സമ്മാനിച്ചത്​. ആരോഗ്യ, കല, സ്​പോർട്​സ്​, സൈനിക, സംരംഭകത്വ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിരമിച്ചവരുമാണ്​ അവാർഡിനർഹരായ ബാക്കിയുള്ളവർ.

നിരവധി സ്​ഥാപനങ്ങളുടെയും കൂട്ടായ്​മകളുടെയും നേതൃത്വത്തിൽ വനിത ദിനാഘോഷങ്ങൾ നടന്നു. കോവിഡ്​ പശ്ചാത്തലത്തിൽ ഒാൺലൈനായാണ്​ ആഘോഷ പരിപാടികൾ നടന്നത്​. മന്ത്രിസഭാ കൗൺസിൽ ഒമാനി വനിതാദിനത്തിന്​ ആശംസകൾ നേർന്നു. നവോത്ഥാന കാലഘട്ടം മുതൽ സ്​ത്രീകൾക്ക്​ ലഭിച്ചുവരുന്ന ​കരുതലി​െൻറയും ബഹുമാനത്തി​െൻറയും പ്രതീകമായും രാജ്യത്തി​െൻറ സമഗ്ര വികസനത്തിൽ പുരുഷന്മാർക്കൊപ്പം തോളോടുതോൾ ചേർന്ന്​ പ്രവർത്തിച്ചതി​െൻറ അംഗീകാരവുമായാണ്​ വനിതാദിനം ആഘോഷിക്കുന്നതെന്ന്​ മന്ത്രിസഭ കൗൺസിൽ പ്രസ്​താവനയിൽ അറിയിച്ചു. രാഷ്​ട്ര നിർമാണത്തിനായുള്ള പ്രവർത്തനങ്ങളിൽ നിർമാണാത്​മകമായ പങ്കാളിത്തമാണ്​ സ്​ത്രീകൾ വഹിച്ചത്​.

സർക്കാർ, സ്വകാര്യ മേഖലയിലെ ജോലികളിൽ അവർ നേട്ടങ്ങൾ കൊയ്​തു. ധർമബോധമുള്ള കുടുംബം രൂപപ്പെടുത്തുന്നതിനും നല്ല പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും ഒമാനി സ്​ത്രീകൾ വഹിക്കുന്ന പങ്കിനെ മന്ത്രിസഭ കൗൺസിൽ അനുമോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omani Women's Day Celebration
Next Story