ഒമാൻ സ്ത്രീകൾ രാജ്യത്തിന്റെ അഭിമാനം-പ്രഥമ വനിത
text_fieldsഅസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി
മസ്കത്ത്: ഒമാനി വനിതദിനത്തിൽ ആശംസകൾ നേർന്ന് സുൽത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി. ഒമാനി സ്ത്രീകൾ ചരിത്രത്തിലുടനീളം ജ്ഞാനത്തിന്റെയും ഉദാരതയുടെയും ഉറവിടമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.
ഹൃദയങ്ങളിൽ മൂല്യങ്ങൾ വളർത്തുന്ന അമ്മമാരാണ് സ്ത്രീകൾ, പൈതൃകം സംരക്ഷിക്കുകയും അത് പേരക്കുട്ടികൾക്ക് കൈമാറുകയും ചെയ്യുന്ന ജ്ഞാനികളായ മുത്തശ്ശിമാരാണ് അവർ.
അറിവിന്റെയും നേതൃത്വത്തിന്റെയും പാതകളിൽ ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്ന അർപ്പണബോധമുള്ള പെൺമക്കളാണ്. മികവിന്റെയും നവീകരണത്തിന്റെയും മേഖലകളിൽ സുൽത്താനേറ്റിന്റെ പതാക ഉയർത്തിപ്പിടിച്ച തലമുറകൾ ഈ കുടുംബങ്ങളിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്.
ഒമാനി വനിതദിനത്തിൽ രാജ്യത്തെ സേവിക്കുന്ന എല്ലാ ഒമാനി സ്ത്രീകൾക്കും താമസക്കാരായ സ്ത്രീകൾക്കും ഞങ്ങളുടെ ഊഷ്മളമായ അഭിനന്ദനങ്ങളും ആത്മാർത്ഥമായ ആശംസകളും അറിയിക്കുകയാണ്.
ഒമാനി സ്ത്രീകൾക്കും അഭിമാനകരമായ ഒരു ദിനമാണിത്. സ്ത്രീകൾ പ്രകടിപ്പിച്ച ജ്ഞാനം, ക്ഷമ, ഭക്തി, വിശ്വസ്തത എന്നിവയെ ഞങ്ങൾ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസം, മാനേജ്മെന്റ്, നേതൃത്വം, സമ്പദ്വ്യവസ്ഥ, നവീകരണം, സമൂഹത്തെ സേവിക്കുന്നതിലും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും സ്ത്രീകൾ നൽകിയ സംഭാവനകൾ പരഗണിച്ച് ആദരിക്കുകയാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സ്ത്രീകൾ, കുടുംബങ്ങൾ, കുട്ടികൾ എന്നിവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.
ഈ വെല്ലുവിളികൾക്കിടയിലും സുൽത്താന്റെ നേതൃത്വത്തിൽ ഈ വിഷയത്തിൽ വളരെയധികം ഞങ്ങൾ ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഒരു പുരുഷൻ ഒരു സ്ത്രീയെ പിന്തുണക്കുമ്പോൾ, അവൻ ഒരു രാജ്യത്തെ മുഴുവൻ പിന്തുണക്കുകയും ഒരു സമൂഹത്തെ മുഴുവൻ സംരക്ഷിക്കുകയും ചെയ്യുന്നു.
മക്കളെ മതത്തിലും മൂല്യങ്ങളിലും ഊന്നി വളർത്തണം. അറിവും വിദ്യാഭ്യാസവും നൽകി വളർത്തുക എന്നത് അവഗണിക്കാൻ കഴിയാത്ത വലിയ ഉത്തരവാദിത്തമാണ്. അതിനാൽ നല്ല മാതൃകകളായി സുൽത്താനേറ്റിന്റെ യഥാർഥ അംബാസഡർമാരാകുക. സത്യത്തിന് ഒരു മുഖമേയുള്ളൂവെന്നും സത്യസന്ധതക്ക് ഒരിക്കലും വഴിതെറ്റാത്ത നേരായ പാതയുണ്ടെന്നും മനസ്സിലാക്കുക.
ഒമാനി സ്ത്രീകൾ രാജ്യത്തിന്റെ വർത്തമാനകാലത്ത് ഒരു പ്രകാശ ഗോപുരമായും ഭാവിയിൽ ഉറച്ച സ്തംഭമായും തുടരുമെന്നും ആശംസ സന്ദേശത്തിൽ പ്രഥമ വനിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

