സംയുക്ത അഭ്യാസപ്രകടനവുമായി ഒമാൻ-സൗദി നാവികസേന
text_fieldsബാത്തിന കടൽ മേഖലയിൽ സംഘടിപ്പിച്ച ‘വിൻഡ്സ് ഓഫ് പീസ് 2026’ സംയുക്ത അഭ്യാസപ്രകടനത്തിൽ ആർ.എൻ.ഒ, ആർ.എസ്.എൻ.എഫ് തലവന്മാർ സല്യൂട്ട് സ്വീകരിക്കുന്നു
മസ്കത്ത്: റോയൽ നേവി ഓഫ് ഒമാനും (ആർ.എൻ.ഒ) റോയൽ സൗദി നാവികസേനയും (ആർ.എസ്.എൻ.എഫ്) ഒമാൻ കടലിൽ സംയുക്ത അഭ്യാസപ്രകടനം നടത്തി. അൽ ബാത്തിന കടൽമേഖലയിലായിരുന്നു ഇരു രാജ്യങ്ങളുടെയും നാവികസേനകളുടെ കപ്പലുകളുടെ അഭ്യാസം.
ആർ.എൻ.ഒ കമാൻഡർ റിയർ അഡ്മിറൽ സൈഫ് നാസർ അൽ റഹ്ബിയും റോയൽ സൗദി നാവികസേന ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഗരീബിയുടെയും നേതൃത്വത്തിലായിരുന്നു പ്രകടനം. നാവിക അഭ്യാസത്തിന്റെ ഭാഗമായി മിസൈൽ വിക്ഷേപണവും നടന്നു. റോയൽ നേവി ഓഫ് ഒമാന്റെ വാർഷിക പരിശീലന പദ്ധതികളുടെ ഭാഗമായ ഈ അഭ്യാസം, നാവിക സേനയുടെ കാര്യക്ഷമത വിലയിരുത്താനും സൈനിക ശേഷി വർധിപ്പിക്കാനും സമുദ്ര സുരക്ഷ മേഖലയിലെ കഴിവുകൾ ശക്തിപ്പെടുത്താനും കൂടാതെ അറബ് രാജ്യങ്ങളുടെയും സൗഹൃദ രാജ്യങ്ങളുടെയും നാവികസേനകളുമായി അനുഭവപരിചയം പങ്കിടാനും ലക്ഷ്യമിടുന്നതാണെന്ന് അധികൃതർ അറിയിച്ചു.
റോയൽ നേവി ഓഫ് ഒമാനും റോയൽ സൗദി നാവികസേനയും അൽ ബാത്തിന കടൽ മേഖലയിൽ സംഘടിപ്പിച്ച ‘വിൻഡ്സ് ഓഫ് പീസ് 2026’ സംയുക്ത അഭ്യാസപ്രകടനത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

