Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇറാൻ-യു.എസ് ആണവ...

ഇറാൻ-യു.എസ് ആണവ ചർച്ചക്ക് ഒമാൻ വേദിയായേക്കും

text_fields
bookmark_border
ഇറാൻ-യു.എസ് ആണവ ചർച്ചക്ക് ഒമാൻ വേദിയായേക്കും
cancel

മ​സ്ക​ത്ത്: മേ​ഖ​ല​യി​ൽ യു​ദ്ധ​ഭീ​തി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നും യു.​എ​സും ത​മ്മി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​ർ​ണാ​യ​ക​മാ​യ ആ​ണ​വ ച​ർ​ച്ച​ക്ക് ഒ​മാ​ൻ വേ​ദി​യാ​കു​മെ​ന്ന് സൂ​ച​ന. ഇ​റാ​ൻ- യു.​എ​സ് ആ​ണ​വ ച​ർ​ച്ച വെ​ള്ളി​യാ​ഴ്ച ഒ​മാ​നി​ൽ ന​ട​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ വാ​ർ​ത്താ വെ​ബ്സൈ​റ്റാ​യ ആ​ക്സി​യോ​സി​നെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. നേ​ത്തെ തു​ർ​ക്കി​യ​യി​ലെ ഇ​സ്തം​ബൂ​ളാ​യി​രു​ന്നു ച​ർ​ച്ച​വേ​ദി​യാ​യി ക​ണ്ടി​രു​ന്ന​ത്. ച​ർ​ച്ച​യു​ടെ വേ​ദി തു​ർ​ക്കി​യ​യി​ൽ​നി​ന്ന് മാ​റ്റ​ണ​മെ​ന്ന ഇ​റാ​ന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ യു.​എ​സ് ​പ്ര​സി​ഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ത​യാ​റാ​യ​താ​യാ​ണ് വി​വ​രം. ച​ർ​ച്ച​യി​ൽ മ​ധ്യേ​ഷ്യ​യി​ൽ​നി​ന്നു​ള മ​റ്റു ചി​ല രാ​ജ്യ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ൾ തു​ട​രു​ക​യാ​ണ്. ആ​ണ​വ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലേ​ക്ക് അ​ജ​ണ്ട പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ഇ​റാ​ൻ ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. മി​ഡി​ൽ ഈ​സ്റ്റി​ൽ അ​മേ​രി​ക്ക സൈ​നി​ക സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​ൻ-​യു.​എ​സ് ആ​ണ​വ ച​ർ​ച്ച​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സാ​ഹ​ച​ര്യം വ​ഷ​ളാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും പ്രാ​ദേ​ശി​ക ക​ക്ഷി​ക​ൾ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ൽ യു.​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ന് സ​മീ​പം ഇ​റാ​നി​യ​ൻ ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ട​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​കാ​ല സൈ​നി​ക നീ​ക്ക​ങ്ങ​ൾ സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​റാ​നി​ലേ​ക്ക് യു.​എ​സ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ നീ​ങ്ങു​ന്ന​തി​നി​ടെ ക​രാ​ർ കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ‘അ​നി​ഷ്ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ’ സം​ഭ​വി​ക്കാ​നി​ട​യു​ണ്ടെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​ൻ ച​ർ​ച്ച​യു​ടെ രൂ​പ​വും അ​ജ​ണ്ട​യും മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി യു.​എ​സ്. ന​യ​ത​ന്ത്ര പ്ര​തി​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി. ആ​ണ​വ വി​ഷ​യ​ത്തി​ൽ മാ​ത്ര​മാ​ണ് അ​വ​ർ ച​ർ​ച്ച ചെ​യ്യാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, മ​റ്റ് വി​ഷ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്താ​ൻ യു.​എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഈ ​ആ​ഴ്ച ത​ന്നെ ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലൈ​ൻ ലെ​വി​റ്റ് ഫോ​ക്സ് ന്യൂ​സി​നോ​ട് അ​റി​യി​ച്ചു. ക​രാ​റു​ക​ളി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​തും അ​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​തും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​ആ​ഴ്ച അ​വ​സാ​നം ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന വേ​ദി സം​ബ​ന്ധി​ച്ച കൂ​ടി​യാ​ലോ​ച​ന​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrangulfnewsOmangulfnewsmalayalam
News Summary - Oman may be the venue for Iran-US nuclear talks
Next Story