അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് ജോലികൾക്ക് ഒമാൻ പ്രഫഷണൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു
text_fieldsമസ്കത്ത്: അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾക്കും പ്രഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ഒമാൻ ഒരുങ്ങുന്നു. സെപ്റ്റംബർ ഒന്ന് മുതൽ പ്രഫഷണൽ സർട്ടിഫിക്കേഷൻ നിർബന്ധമാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് എന്നിവക്കുള്ള സെക്ടർ സ്‌കിൽസ് യൂനിറ്റിൽ നിന്നാണ് പ്രഫഷനൽ സർട്ടിഫിക്കറ്റ് നേടേണ്ടത്. കൂടാതെ നിയുക്ത തൊഴിലുകളിലെ ഏതെങ്കിലും വർക്ക് പെർമിറ്റ് അപേക്ഷകളോ പുതുക്കലുകളോ പ്രോസസ്സ് ചെയ്യുന്നതിന് ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഈ മേഖലയിലെ നിലവിലുള്ള എല്ലാ ജീവനക്കാരും, ഭാവിയിൽ ജോലി ചെയ്യുന്ന വ്യക്തികളും, അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ്എന്നിവക്കുള്ള സെക്ടർ സ്കിൽസ് യൂണിറ്റിൽനിന്ന് ഈ സർട്ടിഫിക്കറ്റ് നേടണം. അംഗീകൃത സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ മന്ത്രാലയം വർക്ക് പെർമിറ്റുകൾ നൽകൂകയൊള്ളവെന്നും അധികൃതർ വ്യക്തമാക്കി. ആവശ്യമായ സർട്ടിഫിക്കറ്റ് ഇല്ലാതെ മുകളിൽ പറഞ്ഞ തീയതിക്ക് ശേഷം വർക്ക് പെർമിറ്റുകൾ നൽകില്ല. എല്ലാ സ്ഥാപനങ്ങളും ഇത് പാലിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു.
അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിംഗ് മേഖലയിൽ പ്രഫഷണൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ള തൊഴിലുകളുടെ പട്ടിക താഴെ കൊടുക്കുന്നു
- അക്കൗണ്ട്സ് ടെക്നീഷ്യൻ
-അസിസ്റ്റന്റ് എക്സ്റ്റേണൽ ഓഡിറ്റർ
-അസിസ്റ്റന്റ് ഇന്റേണൽ ഓഡിറ്റർ
-ഇന്റേണൽ ഓഡിറ്റർ
-എക്സ്റ്റേണൽ ഓഡിറ്റർ
-കോസ്റ്റ് അക്കൗണ്ടന്റ്
-ക്രഡിറ്റ് അനലിസ്റ്റ്
-ഫിനാൻഷ്യൽ അനലിസ്റ്റ്
-അക്കൗണ്ട്സ് മാനേജർ
-ടാക്സ് മാനേജർ
-ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി.എഫ്.ഒ)
- എക്സ്റ്റേണൽ ഓഡിറ്റ് മാനേജർ
- ഇന്റേണൽ ഓഡിറ്റ് മാനേജർ
-സീനിയർ ഇന്റേണൽ ഓഡിറ്റ് മാനേജർ
-ഫിനാൻഷ്യൽ കൺട്രോളർ
- സീനിയർ എക്സ്റ്റേണൽ ഓഡിറ്റ് മാനേജർ
-ഇന്റേണൽ ഓഡിറ്റ് വകുപ്പ് മേധാവി
-ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി.എഫ്.ഒ)
-എക്സ്റ്റേണൽ ഓഡിറ്റ് പാർട്ണർ
-ചീഫ് ഓഡിറ്റ് എക്സിക്യൂട്ടീവ് (സി.എ.ഇ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

