Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആവേശമായി ‘ഒമാൻ...

ആവേശമായി ‘ഒമാൻ കൃഷിക്കൂട്ടം’ വിളവെടുപ്പ് ഉത്സവം

text_fields
bookmark_border
ആവേശമായി ‘ഒമാൻ കൃഷിക്കൂട്ടം’ വിളവെടുപ്പ് ഉത്സവം
cancel

മസ്‌കത്ത്: പ്രവാസലോകത്ത് കാർഷിക ‎സംസ്കാരത്തെ പ്രോൽസാഹിപ്പിക്കുന്ന ഒമാൻ കൃഷിക്കൂട്ടത്തിന്റെ ഈ വർഷത്തെ ‎വിളവെടുപ്പ് ഉത്സവം വാദി കബീറിലെ മജാൻ ഹൈറ്റ്‌സിൽ ‎ ആഘോഷിച്ചു. കൃഷിസ്നേഹികളും പ്രമുഖരും ചടങ്ങിൽ ‎പങ്കെടുത്തു. അഡ്മിൻ പാനൽ അംഗമായ സന്തോഷ് വർഗീസ് അധ്യക്ഷത വഹിച്ചു. നടൻ വിനോദ് കോവൂർ ‎മുഖ്യാതിഥിയായി. ശ്രീജിത്ത് കുമരകം സ്വാഗതം നേർന്നു.

ഈ വർഷത്തെ ഒമാൻ കൃഷിക്കൂട്ടം ‘പ്രകൃതിമിത്ര’ പുരസ്കാരം ബിൻസി ‎ജെയിംസ്, മുഖ്യാതിഥി വിനോദ് കോവൂരിൽനിന്ന് ഏറ്റുവാങ്ങി.‎


കഠിനാധ്വാനത്തിലൂടെ കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച കർഷകർക്കായി ‎വിവിധ വിഭാഗങ്ങളിൽ സംഘടിപ്പിച്ച മത്സരവിജയികളെയും ചടങ്ങിൽ ‎ആദരിച്ചു. പോട്ട് വിഭാഗത്തിൽ സുമിത്ര സെൽവൻ (മസ്കത്ത് ) ഒന്നാം സ്ഥാനവും, സുനിത ഹരിദാസ് ‎‎(ബുറൈമി ) രണ്ടാം സ്ഥാനവും തോമസ് അലക്സാണ്ടർ (സുഹാർ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ‎പോട്ട് ആൻഡ് സോയിൽ വിഭാഗത്തിൽ അനിത അനിൽകുമാർ (സുഹാർ )ഒന്നാം സ്ഥാനവും, ‎ ഷൈജുമോൻ ടി.ടി (ബുറൈമി ) രണ്ടാം സ്ഥാനവും, ശ്രീശൈല അരുൺ (മസ്കത്ത് ) മൂന്നാം സ്ഥാനവും നേടി.. സോയിൽ വിഭാഗത്തിൽ സുനീദ ബീവി (സുഹാർ ) ഒന്നാം സ്ഥാനവും അരുൺകുമാർ വിജയൻ (മസ്കത്ത് ) രണ്ടാം സ്ഥാനവും ‎കരസ്ഥമാക്കി. കൂടാതെ, ഈ വർഷത്തെ ഒമാൻ ‘കർഷകശ്രീ’ പുരസ്കാരം നേടിയ അനിത അനിൽകുമാറിന് പുരസ്കാരവും ഷാഹി ഫുഡ്‌സ് സ്പോൺസർ ചെയ്ത 50,000 രൂപയും സമ്മാനിച്ചു.‎

കാർഷികരംഗത്ത് മാതൃകകളായ മുതിർന്ന പൗരന്മാരായ കൃഷ്ണവേണി ‎പ്രവീൺ, മല്ലിക സുകുമാരൻ, ജോൺ യോഹന്നാൻ, മോളി ‎എബ്രഹാം എന്നിവരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. കൂടാതെ ബഹുമുഖ ‎പ്രതിഭാ പുരസ്കാരത്തിന് ദിയാ നായർ അർഹയായി.‎

ഷാഹി ഫുഡ്‌സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് ചടങ്ങിൽ ആശംസ നേർന്നു. സുനി ശ്യാം സംസാരിച്ചു. അഡ്മിൻ പാനൽ അംഗം രശ്മി ‎സന്ദീപ് നന്ദി പറഞ്ഞു. രേഷ്മ രാഘവേന്ദ്ര, അനന്തപത്മനാഭൻ, സനീഷ് പി. സത്യൻ, ആർച്ച ശ്രീകുമാർ ‎എന്നിവർ അവതരിപ്പിച്ച സംഗീതവിരുന്നും കൃഷിക്കൂട്ടം അംഗങ്ങളുടെ ‎ നൃത്തപ്രകടനങ്ങളും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardOmanMascutOman Farms Harvest Festival
News Summary - Oman Krishikkoottam harvest festival was a spirited event; Bincy James received the Oman Krishikkoottam Prakriti Mitra Award
Next Story