ഒമാൻ-ഇറാഖ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsഒമാൻ-ഇറാഖ് വിദേശകാര്യ മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാനിൽ സന്ദർശനം നടത്തുന്ന ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുആദ് ഹുസൈൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും, പൊതു താൽപര്യങ്ങൾ നേടുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി അവ മെച്ചപ്പെടുത്തുന്നതിനും പിന്തുടരുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
മേഖല, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും കാഴ്ചപ്പാടുകൾ കൈമാറി. സമാധാനപരമായ പരിഹാരങ്ങൾ, സംഭാഷണം, നയതന്ത്രം എന്നിവയിലൂടെ പ്രാദേശിക സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ഏകീകരിക്കുന്നതിനും രാജ്യങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമ തത്ത്വങ്ങളെയും ബഹുമാനിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതിന് ഏകോപനവും കൂടിയാലോചനയും തുടരേണ്ടതിന്റെ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു. ഒമാനിലെ ഇറാഖ് അംബാസഡർ ഖായിസ് സാദ് അൽ അമ്രിയും ഇരു രാജ്യങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

