Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമുദ്രപാതകളുടെ സുരക്ഷ; ഒമാൻ-ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
oman
cancel

മസ്‌കത്ത്: സമുദ്രപാതകളുടെ സുരക്ഷയും അന്താരാഷ്ട്ര കപ്പൽ ഗതാഗതവും വ്യാപാരവും തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളും ചർച്ച ചെയ്ത് ഒമാൻ, ഇറാൻ വിദേശകാര്യ മന്ത്രിമാർ. മസ്‌കത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു.

മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും ചർച്ചയായി. ചർച്ചകളും നയതന്ത്ര ഇടപെടലുകളും പുനരുജ്ജീവിപ്പിച്ച് കൂടുതൽ ധാരണയിലെത്തേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും വ്യാപാരത്തിനും തടസ്സമുണ്ടാകാതിരിക്കാൻ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും രാഷ്ട്രീയ, നയതന്ത്ര ആശയവിനിമയ മാർഗങ്ങൾ തുറന്നുവെക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിമാർ ചൂണ്ടിക്കാട്ടി. പരസ്പര താൽപര്യങ്ങളും രാജ്യങ്ങളുടെ പരമാധികാരവും മാനിച്ചുള്ള ചർച്ചകളിലൂടെ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കണമെന്നും ഇരുപക്ഷവും അഭിപ്രായപ്പെട്ടു.വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രകാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman Iran Discuss Security
Next Story