Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​റാ​നി​ലെ ഇ​ര​ട്ട...

ഇ​റാ​നി​ലെ ഇ​ര​ട്ട സ്​​ഫോ​ട​നം; ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ഇ​റാ​നി​ലെ ഇ​ര​ട്ട സ്​​ഫോ​ട​നം; ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു
cancel

മ​സ്ക​ത്ത്​: കെ​ർ​മാ​ൻ പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന ഇ​ര​ട്ട സ്​​ഫോ​ട​ന​ത്തി​ൽ ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​റാ​നോ​ടും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ആ​ത്മാ​ർ​ത്ഥ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും എ​ല്ലാ​ത്ത​രം അ​ക്ര​മ​ങ്ങ​ളെ​യും ഭീ​ക​ര​ത​യെ​യും അ​പ​ല​പി​ക്കു​ന്ന​തി​ലു​ള്ള നി​ര​ന്ത​ര​മാ​യ നി​ല​പാ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​​നി​ൽ ​റെ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ്​ മു​ൻ ക​മാ​ൻ​ഡ​ർ ഖാ​സിം സു​ലൈ​മാ​നി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക​ത്തി​നി​ടെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 100ന്​ ​മു​ക​ളി​ലാ​ളു​ക​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഖാ​സിം സു​ലൈ​മാ​നി​യെ അ​മേ​രി​ക്ക വ​ധി​ച്ച​തി​ന്റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ലാ​ണ് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം. കെ​ർ​മാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ഖാ​സിം സു​ലൈ​മാ​നി​യു​ടെ സ്മാ​ര​ക​ത്തി​ന് സ​മീ​പ​മാ​ണ് ഇ​ര​ട്ട സ്‌​ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ര​ക്ത​സാ​ക്ഷി വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ഴാ​യി​രു​ന്നു സ്​​ഫോ​ട​നം .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranOmanDouble Explosion
News Summary - Oman expresses Condolences Following Double Explosion in Iran
Next Story