Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊമേഴ്‌സ്യൽ...

കൊമേഴ്‌സ്യൽ ഫ്രാഞ്ചൈസിങ്ങിനുള്ള കോർപറേറ്റ് ലീഡർഷിപ്പ് അവാർഡ് സ്വന്തമാക്കി ഒമാൻ ചേംബർ

text_fields
bookmark_border
കൊമേഴ്‌സ്യൽ ഫ്രാഞ്ചൈസിങ്ങിനുള്ള കോർപറേറ്റ് ലീഡർഷിപ്പ് അവാർഡ് സ്വന്തമാക്കി ഒമാൻ ചേംബർ
cancel
camera_alt

കോർപറേറ്റ് ലീഡർഷിപ്പ് അവാർഡ് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികൾ ഏറ്റുവാങ്ങിയപ്പോൾ

മസ്കത്ത്: ബിസിനസ് ഫ്രാഞ്ചൈസിംഗിനെ പിന്തുണക്കുന്നതിനും സജ്ജമാക്കുന്നതിനും നൽകിയ സംഭാവനകൾ മുൻനിർത്തി ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ഗവൺമെന്റ് കോർപറേറ്റ് ലീഡർഷിപ്പ് അവാർഡ് നേടി. അടുത്തിടെ കെയ്‌റോയിൽ സമാപിച്ച ഈജിപ്ഷ്യൻ-സൗദി ഇന്റർനാഷണൽ ഫ്രാഞ്ചൈസി എക്‌സിബിഷനിലാണ് ഒ.സി.സി.ഐ ഈ അവാർഡ് ഏറ്റുവാങ്ങിയത്.

ഒമാൻ സുൽത്താനേറ്റിൽ ഫ്രാഞ്ചൈസി സംവിധാനം വികസിപ്പിക്കുന്നതിനും ദേശീയ ബ്രാൻഡുകളുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും ഗുണനിലവാരമുള്ള പദ്ധതികളുടെയും തന്ത്രപരമായ പങ്കാളിത്തങ്ങളുടെയും ഒരു സംയോജിത സംവിധാനത്തിലൂടെ കമ്പനികൾക്ക് പ്രാദേശിക തലത്തിലും വളരാൻ അവസരമൊരുക്കുന്നതിനും ചേംബർ നടത്തിയ മികച്ച ശ്രമങ്ങളെ മാനിച്ചാണ് ഈ പുരസ്കാരം. ചടങ്ങിനിടയിൽ, ഒമാനി കമ്പനികളും അവയുടെ ഈജിപ്ഷ്യൻ പങ്കാളികളും തമ്മിൽ രണ്ട് സഹകരണ-ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. തേനീച്ച വളർത്തൽ, തേൻ ഉൽപാദനം, വെള്ളി പാത്രങ്ങൾ എന്നീ മേഖലകളിലെ സഹകരണത്തിനാണ് ഈ ധാരണാപത്രങ്ങൾ ഒപ്പിട്ടത്. ഫ്രാഞ്ചൈസി സംവിധാനത്തെ പിന്തുണക്കുന്നതിനും, പ്രാദേശിക വിപണികളിൽ ഒമാനി ബ്രാൻഡുകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും സാമ്പത്തിക പങ്കാളിത്തം വളർത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒമാൻ ചേംബർ ഈ എക്സിബിഷനിൽ പങ്കെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsgulfmadhyamamLeadership awardcommercialchamber
News Summary - Oman Chamber wins Corporate Leadership Award for Commercial Franchising
Next Story