Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ഹു​ല്‍ ഗാ​ന്ധി​ക്ക്...

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഒ.​ഐ.​സി.​സി ഒ​മാ​​ന്‍റെ ഐ​ക്യ​ദാ​ര്‍ഢ്യം

text_fields
bookmark_border
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഒ.​ഐ.​സി.​സി ഒ​മാ​​ന്‍റെ ഐ​ക്യ​ദാ​ര്‍ഢ്യം
cancel
camera_alt

ഒ.​ഐ.​സി.​സി ഒ​മാ​​ൻ ദേ​ശീ​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന രാ​ഹു​ല്‍ഗാ​ന്ധി ഐ​ക്യ​ദാ​ര്‍ഢ്യം

മ​സ്‌​ക​ത്ത്: ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ പൊ​രു​തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഒ.​ഐ.​സി.​സി ഒ​മാ​ന്‍ ദേ​ശീ​യ ക​മ്മി​റ്റി ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ക​ടി​പ്പി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ ന​ട​ന്ന യോ​ഗം കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്തോ​റും ക​രു​ത്താ​ർ​ജി​ക്കു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ള്‍ ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന് അ​ണി​നി​ര​ക്കു​ക​യാ​ണെ​ന്ന് നൗ​ഷാ​ദ് അ​ലി പ​റ​ഞ്ഞു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കാ​ന്‍ കോ​ണ്‍ഗ്ര​സ് ത​യാ​റാ​ണെ​ന്ന്​ ഒ.​ഐ.​സി സി /​ഇ​ന്‍കാ​സ് ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി ഒ​മാ​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്റ് സ​ജി ഔ​സേ​ഫ്, ഐ.​ഒ.​സി ഒ​മാ​ന്‍ പ്ര​സി​ഡ​ന്റ് ഡോ. ​ര​ത്ന​കു​മാ​ര്‍, ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ വ​ൺ റ​സി​ഡ​ന്‍റ്​ മാ​നേ​ജ​ർ ഷ​ക്കീ​ല്‍ ഹ​സ​ൻ, അ​ബ്ദു​ൽ വാ​ഹി​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ല്‍ ഐ​ക്യ​ദാ​ര്‍ഢ്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ​യും വി​വി​ധ റീ​ജ​ന​ല്‍, ഏ​രി​യ, യൂ​നി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidarityOICCOmanRahul Gandhi
News Summary - OICC Oman's solidarity with Rahul Gandhi
Next Story