മസ്കത്ത് ഡയറി-ലുലു എക്സ്ചേഞ്ച് ഓണാഘോഷം
text_fieldsമസ്കത്ത് ഡയറി-ലുലു എക്സ്ചേഞ്ച് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
മസ്കത്ത്: കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജെ.കെ. ഫിലിംസ് മസ്കത്ത് ഡയറി എന്ന പ്രതിവാര പരിപാടിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. ലുലു എക്സ്ചേഞ്ചുമായി ചേർന്ന് അനന്തപുരി ഹോട്ടലിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. 885 എപ്പിസോഡുകൾ പിന്നിട്ട 'ഒമാനീയം' പരിപാടിയുടെ തുടർച്ചയായാണ് കൗമുദി ചാനലിൽ 'മസ്കത്ത് ഡയറി പ്രോഗ്രാം' എല്ലാ വ്യാഴാഴ്‌ചയും രാത്രി 10.05ന് സംപ്രേഷണം ചെയ്യുന്നത്.
പരിപാടിയുടെ ഭാഗമായ 'മരുഭൂമിയിലെ മധുരഗീതങ്ങൾ' എന്ന സെക്ഷനിലെ ഗായകർ ഓണഗാനങ്ങൾ അവതരിപ്പിച്ചു. ഓർമകളിലെ ഓണവും എല്ലാവരും പങ്കുവെച്ചു.
ജെ.കെ. ഫിലിംസ് മാനേജിങ് ഡയറക്ടറും പ്രോഗ്രാം പ്രൊഡ്യൂസറുമായ ജയകുമാർ വള്ളികാവ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

