‘മസ്കത്ത് ക്ലാസിക്’: ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsമസ്കത്ത്: ടൂർ ഓഫ് ഒമാന്റെ മുന്നോടിയായി നടക്കുന്ന ‘മസ്കത്ത് ക്ലാസിക്’ ദീർഘദൂര സൈക്കിൾ ഓട്ട മത്സരത്തിന്റെ ഭാഗമായി മത്സരാർഥികൾ കടന്നുപോകുന്ന വഴികളിൽ വെള്ളിയാഴ്ച ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പൊലീസ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെൻ അറിയിച്ചു.റേസ് ട്രാക്കിനോട് ചേർന്നുള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിക്കും.
രാവിലെ 11 മണിക്ക് അൽ മൗജ് മസ്കത്തിൽനിന്ന് ആരംഭിക്കുന്ന മത്സരം സീബിലെ കടൽ പാത, മബേല ബ്രിഡ്ജ്, റുസൈൽ നിസ്വ റോഡ്, അമീറാത്ത് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ കടന്ന് സ്റ്റേറ്റ് കൗൺസിലിൽ സമാപിക്കും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി താമസക്കാരും യാത്രക്കാരും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് നിർദേശിച്ചു.

