മഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന്
text_fieldsരവിവർമ തമ്പുരാൻ
മസ്കത്ത്: പ്രവാസി സംസ്കൃതിയുടെ മസ്കത്ത് ചാപ്റ്ററിെൻറ ഈ വർഷത്തെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം രവിവർമ തമ്പുരാെൻറ 'മാരക മകൾ' എന്ന കൃതിക്ക് ലഭിച്ചു. പ്രഫ. എ.ടി. ളാത്തറ, സിനിമ സംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മഹാകവി വെണ്ണിക്കുളത്തിെൻറ പേരിലുള്ള ശിൽപവും പ്രശസ്തിപത്രവും അടുത്തമാസം വെണ്ണിക്കുളത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. രവിവർമ തമ്പുരാൻ നോവലിസ്റ്റും കഥാകൃത്തും കോളമിസ്റ്റുമാണ്.
ഭയങ്കരാമുടി, ശയ്യാനുകമ്പ, പൂജ്യം, ഓർമ നിരോധനം, മുടിപ്പേച്ച് എന്നീ നോവലുകളും ഏഴു കഥാ സമാഹാരങ്ങളും ഉൾപ്പെടെ 15 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ വെണ്മണി സ്വദേശിയാണ്.