മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്കാരം നൽകി
text_fieldsമസ്കത്ത്: പ്രവാസി സംസ്കൃതി മസ്കത്ത് ചാപ്റ്ററിന്റെ 2023 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരസമർപ്പണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പ്രഫസർ പി.ജെ . കുര്യൻ ഉദ്ഘാടനം ചെയ്തു. മഹാകവി പഠിച്ച വിദ്യാലയമായ തിരുവല്ല വള്ളംകുളം ഗവൺമെൻറ് യു .പി. സ്കൂളിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. എ അനന്തഗോപൻ മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്കാരം പ്രവാസി എഴുത്തുകാരൻ അഭിനാഷ് തുണ്ട്മണ്ണിന് സമ്മാനിച്ചു. ക്നാനായ സമുദായ സെക്രട്ടറി ടി.ഒ. എബ്രഹാം തോട്ടത്തിൽ മഹാകവിയുടെ ചിത്രം അനാച്ഛേദനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ്, പ്രവാസി സംസ്കൃതി സെക്രട്ടറി ബിജു ജേക്കബ് കൈതാരം, സ്കൂൾ പ്രധാന അധ്യാപിക സിന്ധു ഏലിസബത്ത് ബാബു, സാമുവൽ പ്രക്കാനം, സതീഷ് കുമാർ, മുഹമ്മദ് സാലി, റെജി തിരുവാറ്റൽ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മഹാകവി വെണ്ണിക്കുളത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ അവതരണവും നടന്നു.

