മികച്ച ബ്രാൻഡിനുള്ള ഒ.എം.ടി.ബി അവാർഡ് ലുലുവിന്
text_fieldsമസ്കത്തിലെ കെംപിൻസ്കി ഹോട്ടലിൽ നടന്ന ചടങ്ങിൽ ഹൈപർ മാർക്കറ്റ് വിഭാഗത്തിൽ ‘ഒമാൻസ് മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് 2025’ അവാർഡ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശവ്യാപാര-അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജിയിൽനിന്ന് ലുലു അധികൃതർ സ്വീകരിക്കുന്നു
മസ്കത്ത്: അപക്സ് മീഡിയ നൽകുന്ന ‘ഒമാൻസ് മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് 2025’ അവാർഡ് ലുലു ഹൈപർ മാർക്കറ്റ് സ്വന്തമാക്കി. ഹൈപ്പർമാർക്കറ്റ് വിഭാഗത്തിലാണ് പുരസ്കാരം.ഗുണനിലവാരവും മികച്ച സേവനവും കൈമുതലായുള്ള ലുലുവിന് ഉപഭോക്താക്കളോട് പുലർത്തുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് അധികൃതർ അറിയിച്ചു.
മസ്കത്തിലെ കെംപിൻസ്കി ഹോട്ടലിൽ നടന്ന ഒമാൻസ് മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് (ഒ.എം.ടി.ബി) അവാർഡിന്റെ ഒൻപതാമത് എഡിഷനിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശവ്യാപാര-അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി പങ്കെടുത്തു. റീട്ടെയിൽ മേഖലയിൽ ഒമാനിലെ ഏറ്റവും വിശ്വാസയോഗ്യമായ ബ്രാൻഡായി അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു: ഉപഭോക്താക്കളുടെ വിശ്വാസമാണ് ഈ നേട്ടത്തിന് പിന്നിൽ. നവീകരണവും ഡിജിറ്റൽ മാറ്റവും സ്വീകരിച്ചുകൊണ്ട് അവശ്യസാധനങ്ങൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമായും വിശ്വസനീയമായും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. തങ്ങൾക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ഒമാനിലെ ഏറ്റവും വിശ്വാസയോഗ്യമായ റീട്ടെയിൽ കേന്ദ്രമായി ലുലു നിലനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്തൃ വോട്ടിങ്ങിലൂടെ ബ്രാൻഡുകളോടുള്ള വിശ്വാസസ്യത അളക്കുന്ന പുരസ്കാരമാണ് ഒമാൻസ് മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് അവാർഡ്. 2016ൽ അപെക്സ് മീഡിയയാണ് പുരസ്കാരം ആരംഭിച്ചത്.ഒൻപതാമത് പതിപ്പിൽ 53 വിഭാഗങ്ങളിലായി 10 ലക്ഷത്തിലധികം ഉപഭോക്തൃ വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഏകദേശം 750 കമ്പനികൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

