Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലു​ലു...

ലു​ലു എ​ക്സ്​​ചേ​ഞ്ച്​​ ജ​ലാ​ൻ ബ​നി ബു ​അ​ലി​യിൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
ലു​ലു എ​ക്സ്​​ചേ​ഞ്ച്​​ ജ​ലാ​ൻ ബ​നി ബു ​അ​ലി​യിൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ മു​ൻ​നി​ര പ​ണ​മി​ട​പാ​ട്​ സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്​​ചേ​ഞ്ച്​​ ജ​ലാ​ൻ ബ​നി ബു ​അ​ലി​യി​ലെ ലു​ലു​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. രാ​ജ്യ​ത്ത്​ ലു​ലു എ​ക്സ്​​ചേ​ഞ്ചി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ബ്രാ​ഞ്ച്​ തു​റ​ന്ന​ത്.

സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ൾ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ പു​തി​യ ശാ​ഖ തു​റ​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പു​തി​യ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്​​ഘാ​ട​നം ലു​ലു എ​ക്സ്​​ചേ​ഞ്ച്​ ഡ​യ​റ​ക്​​ട​ർ ശൈ​ഖ്​ മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ലി അ​ൽ ഗ​സാ​ലി നി​ർ​വ​ഹി​ച്ചു. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ന്​ ഓ​ൺ​ലൈ​നി​ലൂ​ടെ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ് സി.​ഇ.​ഒ റി​ച്ചാ​ർ​ഡ് വാ​സ​ൺ, മ​റ്റ് മു​തി​ർ​ന്ന മാ​നേ​ജ്‌​മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ക​മ്പ​നി​ക്ക്​ ന​ൽ​കി​യ പി​ന്തു​ണ​ക്ക്​ സ​ർ​ക്കാ​റി​നും സെ​ൻ​ട്ര​ൽ ബാ​ങ്കി​നും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്ന്​ ലു​ലു എ​ക്സ്​​ചേ​ഞ്ച്​ ഡ​യ​റ​ക്​​ട​ർ ശൈ​ഖ്​ മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ലി അ​ൽ ഗ​സാ​ലി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ സം​രം​ഭ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ലു​ലു എ​ക്സ്ചേ​ഞ്ചും പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും അ​​​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ക​മ്പ​നി​യു​ടെ വ​ള​ർ​ച്ച​യെ അ​ദീ​ബ് അ​ഹ​മ്മ​ദും അ​ഭി​ന​ന്ദി​ച്ചു.​കൂ​ടു​ത​ൽ ഒ​മാ​നി ജ​ന​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക്​ സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ ക​മ്പ​നി പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലു​ലു എ​ക്സ്​​ചേ​ഞ്ചി​ന്​ ആ​ഗോ​ള പേ​​മെ​ന്‍റ്​ നെ​റ്റ്​ വ​ർ​ക്കു​ക​ളു​മാ​യി ത​​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu ExchangeOman
News Summary - Lulu Exchange started operations at Jalan Bani Buali
Next Story