ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ അൽ ഹൈലിൽ തുറന്നു
text_fieldsലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ അൽ ഹൈലിൽ സീബ് വിലായത്ത് ഡെപ്യൂട്ടി വാലി
ശൈഖ് അൽ മുതാസിം അബ്ദുല്ല അൽ സിയാബി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: രാജ്യത്തെ മുൻനിര പണമിടപാട് സ്ഥാപനങ്ങളിലൊന്നായ ലുലു എക്സ്ചേഞ്ചിന്റെ 43ാമത്തെ ശാഖ അൽ ഹൈലിൽ പ്രവർത്തനം ആരംഭിച്ചു. സീബ് വിലായത്ത് ഡെപ്യൂട്ടി വാലി ശൈഖ് അൽ മുതാസിം അബ്ദുല്ല അൽ സിയാബി ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദും ലുലു എക്സ്ചേഞ്ചിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
മീതാഖ് ഹൈപ്പർ മാർക്കറ്റിനുള്ളിൽ സീബ് വേവ്സ് റസ്റ്റാറന്റിനു പിന്നിലാണ് പുതിയ ശാഖ. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിലെ ആഗോളതലത്തിലെ 310ാമത് ശാഖയും ഒമാനിലെ 43ാമത്തെ ശാഖയുമാണ് അൽ ഹൈലിലേത്. ലുലു എക്സ്ചേഞ്ച് ഒമാൻ ടീമിന്റെ നേട്ടത്തിന് അഭിനന്ദനം അറിയിച്ച സീബ് വിലായത്ത് ഡെപ്യൂട്ടി വാലി ശൈഖ് അൽ മുതാസിം അബ്ദുല്ല അൽ സിയാബി, ഒമാനിലെ പുതിയ സംരംഭത്തിന് കൂടുതൽ വിജയം കൈവരിക്കാനാകട്ടെയെന്നും പറഞ്ഞു.
വരുംവർഷങ്ങളിൽ മികച്ച പണമിടപാട് സേവനങ്ങൾ നൽകി പുതിയ ബ്രാഞ്ച് അൽഹൈൽ പ്രദേശത്തെ താമസക്കാർക്ക് കൂടുതൽ സഹായകരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഒമാനി സമ്പദ്വ്യവസ്ഥക്ക് സംഭാവന നൽകാൻ ലുലു എക്സ്ചേഞ്ചിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഡിജിറ്റൽ പണമിടപാട് രംഗത്ത് വേഗത്തിൽ വളരുന്നതിനോടൊപ്പം സാധാരണക്കാർക്കുകൂടി നൽകിയാണ് ലുലു എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതെന്നും, അത്തരത്തിൽ ഒമാനിൽ പുതിയ സെന്റർ തുറക്കാനായതിൽ സന്തോഷമുണ്ടെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.
ക്രോസ്-ബോർഡർ പേമെന്റ് സൊല്യൂഷനുകൾ, കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ, മൂല്യവർധിത സേവനങ്ങൾ എന്നിവയാണ് ലുലു എക്സ്ചേഞ്ച് നൽകുന്നത്. കമ്പനിയുടെ വൈവിധ്യമാർന്ന സേവനങ്ങൾ അതിന്റെ വിവിധങ്ങളായ ശാഖകളിലും ഡിജിറ്റൽ പേമെന്റ് ആപ്പായ ലുലു മണിയിലൂടെയും ലഭ്യമാണ്.
2011ൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ച് ഒമാനിലെ ഏറ്റവും മികച്ച സാമ്പത്തിക സേവന ദാതാക്കളിൽ ഒന്നാണ്. അബൂദബി ആസ്ഥാനമായുള്ള ആഗോള സാമ്പത്തിക സേവന കൂട്ടായ്മയായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് കമ്പനി. ലുലു എക്സ്ചേഞ്ച് ഒമാനിന് ആഗോള പേമെന്റ് നെറ്റ്വർക്കുകളുമായും പങ്കാളിത്തമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

