Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലുലു എക്​സ്​ചേഞ്ചി‍െൻറ...

ലുലു എക്​സ്​ചേഞ്ചി‍െൻറ 37ാമത്​ ശാഖ തുറന്നു

text_fields
bookmark_border
ലുലു എക്​സ്​ചേഞ്ചി‍െൻറ 37ാമത്​ ശാഖ തുറന്നു
cancel
camera_alt

ലുലു എക്​സ്​ചേഞ്ചി‍െൻറ 37ാമത്​ ശാഖ സലാല ഗ്രാന്‍റ്​ മാളിൽ ഉദ്​ഘാടനം ചെയ്യുന്നു 

മസ്​കത്ത്​: ഒമാനിലെ മുൻ നിര ധനവിനിമയ സ്​ഥാപനമായ ലുലു എക്​സ്​ചേഞ്ചി‍െൻറ ഏറ്റവും പുതിയ ശാഖ സലാല ഗ്രാൻറ്​​ മാളിൽ തുറന്നു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്​ കീഴിലുള്ള 236ാമത്തെയും ഒമാനിലെ 37ാമത്തെയും ശാഖയാണിത്​. ദോഫാർ മേഖലയിലെ ശാഖകളുടെ എണ്ണം ഇതോടെ ആറായി ഉയർന്നു.ഓൺലൈനിൽ നടന്ന ചടങ്ങിൽ ലുലു എക്​സ്​ചേഞ്ച്​ ഡയറക്​ടർ ശൈഖ്​ മുഹമ്മദ്​ ഹമദ്​ അലി അൽ ഗസ്സാലി ഉദ്​ഘാടനം നിർവഹിച്ചു.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്​​ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​, മുതിർന്ന മാനേജ്​മെൻറ്​ പ്രതിനിധികൾ തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു.

സാമ്പത്തിക വ്യവസ്​ഥയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്​ സലാല ഗ്രാൻറ്​​മാളിലെ ശാഖയെന്ന്​ ലുലു ഫിനാൻഷ്യൽ ഗ്രൂപ്​​ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ് പറഞ്ഞു.

മഹാമാരി ഉയർത്തുന്ന വെല്ലുവിളികളുണ്ടെങ്കിലും ആഗോള ബിസിനസ്​ കേന്ദ്രമെന്ന നിലയിലുള്ള ഒമാ‍െൻറ സ്​ഥാനം വർധിച്ചു. വെല്ലുവിളികൾക്കിടയിലും ഗ്രൂപ്പിന്​ ഈ വർഷം വളർച്ച നിലനിർത്താൻ സാധിച്ചതായും അദീബ്​ പറഞ്ഞു. മികച്ച നിരക്കോടെയുള്ള റെമിറ്റൻസ്​, വിദേശ നാണയ വിനിമയ സേവനങ്ങൾ ഉപഭോക്​താക്കൾക്ക്​ ലുലു എക്​സ്​ചേഞ്ച്​ ലഭ്യമാക്കി വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Exchange
News Summary - Lulu Exchange opens 37th branch
Next Story