ആവേശം പീക്കിലെത്തിക്കാൻ ലുലു എക്‌സ്‌ചേഞ്ച്; ഫുട്‌ബോൾ പ്രേമികൾക്കായി 'മാച്ച് വാച്ച് പാർട്ടി'
text_fieldsലുലു എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ മാച്ച് വാച്ച് പാർട്ടിയിൽ പങ്കെടുത്ത അർജന്റീന ആരാധകർ
മസ്കത്ത്: മസ്‌കത്തിലെ സോക്കർ പ്രേമികൾക്കായി തത്സമയ ഫുട്‌ബോൾ മത്സരം കാണാൻ അവസരമൊരുക്കി അർജീന്റനയുടെ റീജിയണൽ ഫിൻടെക് പാർടണറായ ലുലു എക്‌സ്‌ചേഞ്ച്. അർജന്റീന-ഓസ്ട്രിയ ഫുട്‌ബോൾ മത്സരം കാണാൻ ഉപഭോക്താക്കളും ജീവനക്കാരുമുൾപ്പെടെ ദേശഭാഷാ ഭേദമന്യേ നിരവധി പേരാണ് ബൗഷറിലെ സ്‌കൈലൈൻ റെസ്റ്റോറന്റിൽ ഒത്തുകൂടിയത്. മെസ്സിയുടെ ഇരട്ടഗോളും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടാക്കാരനെന്ന നേട്ടവും ആഘോഷമാക്കിയാണ് ആരാധകർ മടങ്ങിയത്.
ഫുട്‌ബോളിനോടും ടീം അർജന്റ്ീനയോടുമുള്ള ആവേശവും ആരാധനയുമാണ് വിവിധ പശ്ചാത്തലങ്ങളിലുള്ള ആളുകളെ ഒരുമിപ്പിച്ചതെന്ന് സംഘാടകർ വിശദമാക്കി. അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ആഗോള പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ലുലു എക്‌സ്‌ചേഞ്ച് ആരാധകർക്കായി ഫുട്‌ബോൾ മാച്ച് വാച്ച് പാർട്ടി സംഘടിപ്പിച്ചത്. വ്യത്യസ്ത സംസ്‌കാരങ്ങളെയും പശ്ചാത്തലങ്ങളെയും ഒരുമിപ്പിക്കാനുള്ള പ്രത്യേക ശക്തിയാണ് ഫുട്‌ബോളിനുള്ളതെന്ന് ലുലു എക്‌സ്‌ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു.
അതേസമയം മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഫിഫ ലോകകപ്പിൽ ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ഡാല്ലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്ട്രിയക്കെതിരെ അർജന്റീനയുടെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

