കോവിഡ്: ഇറാനിൽനിന്നെത്തിയവർ വീടുകളിൽത്തന്നെ തുടരണം
text_fieldsമസ്കത്ത്: ഒമാനിലെ നോവൽ കൊറോണ വൈറസ് (കോവിഡ്-19) രോഗബാധിതരുടെ എണ്ണം ആറായി ഉയ ർന്നതോടെ ആരോഗ്യമന്ത്രാലയം അതിജാഗ്രതയിൽ. ഇറാനിൽനിന്ന് തിരികെയെത്തിയവർ വീടു കളിൽത്തന്നെ തുടരണമെന്ന് മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയി ൽ അറിയിച്ചു. ഫെബ്രുവരി ഒമ്പതിനുശേഷം ഇറാനിൽനിന്ന് തിരികെെയത്തിയവരാണ് വീടുക ളിൽ തുടരേണ്ടത്. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി വീടുകളിൽ പരസമ്പർക്കമില്ലാത െ (ക്വാറൈൻറൻ) തുടരുന്നതിെൻറ ഭാഗമാണിത്. ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ ഇത ിനായി പാലിക്കണം. മന്ത്രാലയത്തിെൻറ കാൾ സെൻറർ നമ്പറായ 24441999ൽ വിളിക്കുകയോ തൊട്ടടുത്ത ആരോഗ്യസ്ഥാപനത്തിൽ ബന്ധപ്പെടുകയോ ചെയ്താൽ ഇതിന് വേണ്ട നിർദേശങ്ങൾ ലഭിക്കും.
പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ നിർബന്ധമായും കാൾ സെൻറർ നമ്പറിൽ വിളിക്കുകയോ അടുത്ത മെഡിക്കൽ സെൻററിൽ ബന്ധപ്പെടുകയോ ചെയ്ത് മതിയായ ചികിത്സ ഉറപ്പുവരുത്തണം. പൊതു സ്ഥലങ്ങളിൽ ഇറങ്ങിനടക്കുന്നവർ പ്രതിരോധനടപടികൾ സ്വീകരണം. ആരോഗ്യ സ്ഥാപനങ്ങളിൽ പോകുേമ്പാൾ മുഖാവരണം ധരിക്കുകയും പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കുകയും വേണമെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ പറയുന്നു. ഇറാനിൽനിന്ന് തിരികെയെത്തിയവരാണ് രോഗം സ്ഥിരീകരിച്ച ആറുപേരുമെന്നതിനാലാണ് മന്ത്രാലയത്തിെൻറ പ്രത്യേക നിർദേശം.
അതിനിടെ ഇറാനിൽ കുടുങ്ങിയവരുമായുള്ള രണ്ടാമത്തെ വിമാനം വെള്ളിയാഴ്ച മസ്കത്തിലെത്തി. ഷിറാസിൽനിന്നാണ് വിമാനം വന്നത്. രോഗഭീതി പരന്നതോടെ മുഖാവരണങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നടക്കാനിറങ്ങുന്നവരും കച്ചവടക്കാരുമെല്ലാം മുഖാവരണം ഉപയോഗിക്കുന്നത് ശീലമാക്കിയിട്ടുണ്ട്. പ്രതിസന്ധി മുന്നിൽക്കണ്ട് മുഖാവരണങ്ങൾ നേരത്തേ വാങ്ങിയവരാണ് ഇവർ. നിലവിൽ വ്യാപാര സ്ഥാപനങ്ങളിൽ മുഖാവരണങ്ങളുടെയും സാനിറ്റൈസറുകളുടെയും ലഭ്യതയില്ലാത്ത അവസ്ഥയാണ്. ചൈനയിൽനിന്നും ദുബൈയിൽ നിന്നുമുള്ള വരവ് നിലച്ചതാണ് കാരണം.
കൊറോണബാധ മൂലം സ്കൂളുകൾ അടച്ചിടുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ സ്കൂളുകളും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. സെയ്ഫ് അൽ മഅ്മരി പറഞ്ഞു. ചില സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും കൊറോണ ബാധിച്ചതായി പ്രചരിക്കുന്ന സന്ദേശങ്ങളും തീർത്തും വാസ്തവവിരുദ്ധമാണെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഇമാമുമാർ
മസ്കത്ത്: ലോകത്ത് ഭയംവിതച്ച് പടർന്നുപിടിക്കുന്ന നോവൽ കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഇമാമുമാർ വെള്ളിയാഴ്ച പ്രസംഗത്തിൽ ഉപദേശിച്ചു. തനിക്ക് രോഗംവരുന്നത് തടയുന്നതോടൊപ്പം മറ്റുള്ളവർക്ക് പടരുന്നതുകൂടി തടയണമെന്നാണ് ഇമാമുമാർ ആവശ്യപ്പെട്ടത്. തനിക്കിഷ്ടമില്ലാത്തത് മറ്റുള്ളവർക്കുവേണ്ടി ഇഷ്ടപ്പെടരുതെന്ന നബിവചനമാണ് ഇമാമുമാർ ഉദ്ധരിച്ചത്.
രോഗം ചികിത്സിക്കുന്നതിനുപകരം വരാതെ സൂക്ഷിക്കുകയാണ് വേണ്ടത്. രോഗം വരാതെ സൂക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. രോഗം സ്ഥിരീകരിച്ചാൽ ആശുപത്രിയിലോ വീടുകളിലോ ഒതുങ്ങിക്കഴിയണം. പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ രോഗികൾ എത്തരുത്. രോഗാവസ്ഥയിൽ പള്ളികളിൽ വരാതിരിക്കണമെന്നും ഇത് ൈദവത്തിെൻറ പക്കൽ കുറ്റകരമായിരിക്കില്ലെന്നും ഇമാമുകൾ ഉപദേശിച്ചു. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവുേമ്പാൾ ക്ഷമ അവലംബിക്കണമെന്ന ഖുർആൻ വാക്യത്തോടെയാണ് പ്രഭാഷണം ആരംഭിച്ചത്. ഇതെല്ലാം ദൈവത്തിൽനിന്നുള്ള പരീക്ഷണമാണെന്നും നിങ്ങൾ വെറുക്കുന്ന കാര്യങ്ങൾ ചിലപ്പോൾ നല്ലതിനാവുമെന്നുമുള്ള ഖുർആൻ സൂക്തങ്ങളും ഇമാമുമാർ ഉദ്ധരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
