Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗഷർ- ആമിറാത്ത് പാതയിൽ...

ബൗഷർ- ആമിറാത്ത് പാതയിൽ ജബൽ സ്ട്രീറ്റ് പൂർണമായി അടച്ചു; പ്രവൃത്തികൾ ശനിയാഴ്ച വരെ തുടരും

text_fields
bookmark_border
ബൗഷർ- ആമിറാത്ത് പാതയിൽ ജബൽ സ്ട്രീറ്റ് പൂർണമായി അടച്ചു; പ്രവൃത്തികൾ ശനിയാഴ്ച വരെ തുടരും
cancel

മസ്കത്ത്: ബൗഷറിൽ നിന്നും ആമിറാത്തിലേക്ക് പോകുന്ന അൽ ജബൽ സ്ട്രീറ്റ് ( ആമിറാത് പാസ്) പൂർണമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലിസുമായി സഹകരിച്ചാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലനിരകളിൽ നിന്നും റോഡിലേക്ക് പതിച്ച വലിയ പാറക്കല്ലുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കുന്നതിനാണ് ഈ റൂട്ട് അടച്ചിടുന്നത്. ആഗസ്റ്റ് എട്ടിന് വൈകുന്നേരം വരെ ഈ റോഡ് പൂർണമായും അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാതയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലെത്തിയതോടെയാണ് പാത പുർണമായും അടച്ചിടുന്നത്.

ഈ വഴി യാത്ര ചെയ്യേണ്ടവർ സുരക്ഷ മുൻനിർത്തി ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും റോയൽ ഒമാൻ പൊലിസും മുനിസിപ്പാലിറ്റിയും യാത്രികരോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutOman NewsgulfmadhyamamRoad closed
News Summary - Jebel Street on the Bowsher-Emirate road has been completely closed
Next Story