ജബൽ അഖ്ദർ പ്രദേശത്തെ തീ നിയന്ത്രണവിധേയം
text_fieldsതീ പിടിത്തം നടന്ന സ്ഥലത്ത് പരിസ്ഥിതി അതോറിറ്റി പ്രവർത്തകർ പരിശോധിക്കുന്നു
മസ്കത്ത്: ജബൽ അഖ്ദർ പ്രദേശത്ത് തീപിടിത്തം. അഖബത് സലൂത്ത് പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു തീ പിടിത്തം ഉണ്ടായത്.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, ഒമാൻ റോയൽ എയർഫോഴ്സ്, ഒമാൻ റോയൽ ആർമി എന്നിവയുടെ പങ്കാളിത്തത്തോടെ ഏറെ പണിപ്പെട്ടാണ് തീ പിടിത്തം നിയന്ത്രണ വിധേയമാക്കിയത്.
വ്യോമമാർഗം വഴി പത്തിലധികം തവണയാണ് അഗ്നിശമന സേനാംഗങ്ങളെയും അവശ്യ ഉപകരണങ്ങളെയും എത്തിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
തീ നിയന്ത്രിക്കുന്നതിൽ സംഭാവന നൽകിയ എല്ലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നന്ദി അറിയിക്കുകയണെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

