Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇ​റാ​ൻ-യു.​എ​സ് ആ​ണ​വ ച​ർ​ച്ച ഇ​ന്ന് മ​സ്ക​ത്തി​ൽ
cancel

മ​സ്ക​ത്ത്: ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലെ നി​ർ​ണാ​യ​ക ആ​ണ​വ ച​ർ​ച്ച വെ​ള്ളി​യാ​ഴ്ച ഒ​മാ​നി​ലെ മ​സ്ക​ത്തി​ൽ ന​ട​ക്കും. ഇ​റാ​നെ​തി​രാ​യ യു.​എ​സി​ന്റെ ആ​ക്ര​മ​ണ ഭീ​ഷ​ണി മേ​ഖ​ല​യി​ൽ യു​ദ്ധ​ഭീ​തി പ​ട​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. ആ​ദ്യം തു​ർ​ക്കി​യ​യി​ലെ ഇ​സ്തം​ബൂ​ളി​ൽ ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച​യാ​ണ് ഇ​റാ​ന്റെ ആ​വ​ശ്യ​പ്ര​കാ​രം ഒ​മാ​നി​ലേ​ക്ക് മാ​റ്റി​യ​ത്.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10 ന് ​മ​സ്ക​ത്തി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും. ഖ​ത്ത​ർ, തു​ർ​ക്കി​യ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ള​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ച​ർ​ച്ച​ക്കാ​യി ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ ഇ​തി​ന​കം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും കൈ​മാ​റി. ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​റാ​ന് മേ​ലു​ള്ള സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​മാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച കേ​ന്ദ്രീ​ക​രി​ക്കു​ക. പാ​കി​സ്താ​ൻ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണം ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ഇ​റാ​നു​മാ​യു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ​ത്തി. ച​ർ​ച്ച​ക്കാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്റെ മ​രു​മ​ക​നും മ​ധ്യേ​ഷ്യ​യി​ലെ ച​ർ​ച്ച​ക​ളി​ലെ മു​ഖ്യ​ക​ണ്ണി​യു​മാ​യ ജാ​ര​ത് കു​ഷ്ന​ർ, ട്രം​പി​ന്റെ പ്ര​ത്യേ​ക ദൂ​ത​നാ​യ സ്റ്റീ​വ് വി​റ്റോ​ക്കോ​ഫ് എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ദോ​ഹ​യി​ലെ​ത്തി​യ​താ​യി വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഇ​ട​യി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. ഒ​മാ​നി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ പ​ശ്ചി​മേ​ഷ്യ​യി​ലെ രാ​ഷ്ട്രീ​യ -സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ച​ർ​ച്ച​യു​ടെ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ആ​ണ​വോ​ർ​ജ പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്താ​ൽ മ​തി​യെ​ന്നാ​ണ് ഇ​റാ​ൻ നി​ല​പാ​ട്. എ​ന്നാ​ൽ, ഇ​റാ​ന്റെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​ദ്ധ​തി​ക​ളും മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലു​ക​ളും കൂ​ടി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പു​തി​യ ഒ​രു ആ​ണ​വ കേ​ന്ദ്രം കു​ടി തു​റ​ക്കാ​ൻ ഇ​റാ​ൻ​ ശ്ര​മി​ക്കു​ന്ന​താ​യും വേ​ണ്ടിവ​ന്നാ​ൽ ഇ​വി​ടെ​യും ബോം​ബി​ടു​മെ​ന്നും ട്രം​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​സ്രാ​യേ​ല​ിനെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്ന​ലെ ഇ​റാ​ന്റെ ആ​ണ​വ​കേ​ന്ദ്രം ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക ക​ഴി​ഞ്ഞ വ​ർ​ഷം ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക- ഇ​റാ​ൻ ആ​ണ​വ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലാം​ഘ​ട്ട ച​ർ​ച്ച ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ ഒ​മാ​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ മ​സ്ക​ത്തി​ൽ ന​ട​ന്നി​രു​ന്നു. ആ​ണ​വാ​യു​ധ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ ഊ​ർ​ജ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​റാ​ന് യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ന​ട​ത്താ​മെ​ന്നു​മു​ള്ള രീ​തി​യി​ലാ​ണ് അ​ന്ന് ച​ർ​ച്ച ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​റാ​ൻ- ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​ക​യും ഇ​റാ​ന​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക ഇ​പെ​ട​നൊ​രു​ങ്ങു​ക​യും ചെ​യ്ത​ത് മേ​ഖ​ല​യി​ലെ രാ​ഷ്ടീ​യ സാ​ഹ​ച​ര്യം വ​ഷ​ളാ​ക്കി​യി​രു​ന്നു.

ഇ​റാ​നും അ​മേ​രി​ക്ക​യും സ​മാ​ധാ​ന​പ​ര​മാ​യ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തു​ന്ന​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

‘സ​മാ​ധാ​ന​പ​ര​മാ​യ ആ​ണ​വോ​ർ​ജ ഉ​പ​യോ​ഗ​ത്തി​നു​ള്ള ഇ​റാ​ന്റെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്കു​ന്ന​താ​യി ചൈ​ന നി​ല​പാ​ട് അ​റി​യി​ച്ചു. ബ​ല​പ്ര​യോ​ഗ ഭീ​ഷ​ണി​യെ​യും ഉ​പ​രോ​ധ സ​മ്മ​ർ​ദ്ദ​ങ്ങ​ളെ​യും ചൈ​ന എ​തി​ർ​ക്കു​ന്നു​വെ​ന്നും ചൈ​നീ​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. മ​സ്ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ ഫ​ലം ക​ണ്ട​ല്ലെ​ങ്കി​ൽ മേ​ഖ​ല​യി​ൽ രാ​ഷ്ട്രീ​യ -സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യേ​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​രു രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച​ക്ക് ത​യാ​റ​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന് വി​ല കു​റ​ഞ്ഞു. ഒ​രു ബാ​ര​ലി​ന് ഒ​രു ഡോ​ള​റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കു​റ​ഞ്ഞ​ത്. ച​ർ​ച്ച സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം നി​ല​നി​ന്ന​തോ​ടെ ബു​ധ​നാ​ഴ്ച അ​സം​സ്കൃ​ത എ​ണ്ണ വി​ല മൂ​ന്നു​ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ചി​രു​ന്നു. ഒ​മാ​ന​ലെ ച​ർ​ച്ച സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മാ​യ​തോ​ടെ എ​ണ്ണ വി​ല കു​റ​യു​ക​യും ചെ​യ്തു.

പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ​പെ​കി​ൽ നാ​ലാ​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​മാ​ണ് ഇ​റാ​ൻ. ലോ​ക​ത്തെ മൊ​ത്തം എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്നും ഒ​മാ​നും ഇ​റാ​നും ഇ​ട​യി​ലെ ഹൂ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് വ​ഴി​യും ഇ​റാ​ൻ വ​ഴി​യു​മാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIran USnuclear talks
News Summary - Iran-US nuclear talks in Moscow today
Next Story