നിർമാണ തൊഴിലാളികൾക്ക് ആശ്വാസവുമായി പ്രതീക്ഷ ഒമാൻ
text_fieldsപ്രതീക്ഷ ഒമാന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ശീതളപാനിയങ്ങൾ വിതരണം ചെയ്യുന്നു
മസ്കത്ത്: കഠിനമായ വേനൽ ചൂടിൽ ജോലിചെയ്യുന്ന മസ്കത്തിലെ നിർമാണ തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രതീക്ഷ ഒമാൻ ശീതള പാനീയങ്ങൾ വിതരണം ചെയ്തു.
പ്രതീക്ഷ ഒമാൻ മുൻപോട്ടു വയ്ക്കുന്ന സാമൂഹികക്ഷേമപ്രതിബദ്ധതയുടെ ഭാഗമായാണ് നിർമാണ തൊഴിലാളികളായ സുഹൃുത്തുക്കൾക്ക് ആദരവും പിന്തുണയും നൽകി ശീതളപാനിയങ്ങൾ നൽകിയത്.
വിവിധ നിർമാണ സ്ഥലങ്ങളിൽ എത്തി തണുത്ത ജ്യൂസ്, ലബാൻ, വെള്ളം തുടങ്ങിയവയാണ് വിതരണം ചെയ്തത്. പ്രതീക്ഷ ഒമാൻ വർഷങ്ങളായി തുടർന്നുപോരുന്ന ‘ദാഹജലം’ പദ്ധതിയുടെ ഭാഗമായി വേനൽക്കാലത്തു വർക് സൈറ്റുകളിൽ എത്തി അവിടെ ജോലിചെയ്യുന്ന സഹോദരങ്ങൾക്ക് ശീതളപാനീയങ്ങൾ നൽകാറുണ്ട്. അതിന്റെ തുടർച്ചയാണിതെന്ന് പ്രതീക്ഷ ഒമാൻ ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് ശശികുമാർ, സെക്രട്ടറി ഡേവിസ് കൊള്ളന്നൂർ, ട്രഷറർ ഷിനു എബ്രഹാം, പോൾ ഫിലിപ്പ്, ഗിരീഷ് കുമാർ, സുബിൻ മഠത്തിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

