ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ ‘കാമ്പസ് ലൈറ്റ്’ പദ്ധതിയുമായി ഗൾഫ് മാധ്യമം
text_fieldsഇന്ത്യൻ സ്കൂൾ മുലദ്ദയിൽ നടന്ന 35ാം വാർഷികാഘോഷ ചടങ്ങിൽ ഗൾഫ് മാധ്യമം ‘കാമ്പസ് ലൈറ്റ്’ പദ്ധതി പ്രകാശന ചടങ്ങിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ആരംഭിച്ച ‘കാമ്പസ് ലൈറ്റ്’ പദ്ധതിയുടെ തുടർച്ചയുമായി ഗൾഫ് മാധ്യമം. ഇന്ത്യൻ സ്കൂൾ മുലദ്ദയുടെ പ്രൗഢഗംഭീരമായ 35 ാം വാർഷികാഘോഷ ചടങ്ങിലായിരുന്നു ഈ വർഷത്തെ പ്രകാശനം.
മുഖ്യാതിഥി തെക്കൻ ബാതിന ഗവർണറേറ്റ് വാണിജ്യ-വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് ഡയറക്ടർ താരിഖ് ബിൻ നാർ അൽ ഹർസി, നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് ഡയറക്ടർ ശിഹാബുദ്ദീൻ എന്നിവർ സ്കൂൾ ഡെപ്യുട്ടി ഹെഡ് ഗേൾ കെ. ഫിദ നിസാർ, ഡെപ്യുട്ടി ഹെഡ് ബോയ് മൻമീത് സിങ് എന്നിവർക്ക് കൈമാറി പ്രകാശനം നിർവഹിച്ചു.
വിശിഷ്ടാതിഥി മക്ക ഗ്രൂപ് ചെയർമാനും എം.ഡിയുമായ കെ.പി. മമ്മൂട്ടി, ഐ.എസ്.എം.എൽ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ, ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ അഫ്സൽ അഹ്മദ്, ചീഫ് റിപ്പോർട്ടർ ഇഖ്ബാൽ ചേന്നര, ഐ.എസ്.എം.എൽ സ്പോർട്സ് ആൻഡ് കോ-കരികുലർ സബ് കമ്മിറ്റി ചെയർപേഴ്സൺ ഷമീർ അഹ്മദ്, ഇൻഫ്രാസ്ട്രക്ചർ സബ് കമ്മിറ്റി ചെയർപേഴ്സൺ എൻ. മുസ്തഫ, എസ്.എം.സി കൺവീനർ ആഷിഫ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

