Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം; ...

ഗ​ൾ​ഫ്​ മാ​ധ്യ​മം; ‘ഹീ​ൽ മി ​കേ​ര​ള’​ക്ക് ഇ​ന്നു തു​ട​ക്കം

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം;  ‘ഹീ​ൽ മി ​കേ​ര​ള’​ക്ക്   ഇ​ന്നു തു​ട​ക്കം
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ ഹെ​ൽ​ത്ത്​ എ​ക്സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ന​ട​ത്തു​ന്ന ‘ഹീ​ൽ മി ​കേ​ര​ള’​ക്ക് തി​ങ്ക​ളാ​ഴ്​​ച ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​​ൻ സെ​ന്‍റ​റി​ൽ തു​ട​ക്ക​മാ​കും. ബു​ധ​നാ​​ഴ്ച വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 20ല​ധി​കം ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ​പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ഒ​മാ​നി​ൽ​നി​ന്ന്​ ആ​യു​ർ​വ​ദ, ട്രാ​വ​ല​ർ സ്ഥാ​പ​ന​ങ്ങ​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​യെ​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി മേ​ള​യി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​മാ​ണ്. ഇ​ന്ത്യ​യി​ലെ, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സേ​വ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​ത​ന്നെ അ​വ​ത​രി​പ്പി​ക്കാ​നും ലോ​ക​ത്തി​നു​മു​ന്നി​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​നു​മു​ള്ള അ​വ​സ​രം​കൂ​ടി​യാ​യി എ​ക്സ്​​പോ മാ​റും.

കേ​​ര​​ള​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ നേ​​ട്ട​​ങ്ങ​​ളും സേ​​വ​​ന​​ങ്ങ​​ളും പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക എ​​ന്ന​​താ​​ണ്​ പ​​വ​ി​ലി​​യ​​നി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. പ​​ര​​മ്പ​​രാ​​ഗ​​ത ചി​​കി​​ത്സാ​​രീ​​തി​​യു​​ൾ​​പ്പെ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ ​ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ ഉ​​ണ​​ർ​​വു​​ക​​ൾ ഒ​​മാ​​നി സ​​മൂ​​ഹ​​ത്തി​​​ന്​ പ​​രി​​ച​​യ​​പ്പെ​​ടു​​ത്താ​​നും ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കും. സ​ന്ദ​ർ​ശ​ക​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ സ്​​പോ​ട്ട്​ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​മേ​ഹം, ന​ടു​വേ​ദ​ന, വ​ന്ധ്യ​ത, നേ​ത്ര​രോ​ഗം, ഇ.​എ​ൻ.​ടി, ആ​യു​ർ​വേ​ദം, യൂ​നാ​നി​ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത ആ​തു​രാ​ല​യ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും സ്റ്റാ​ളു​ക​ളി​ൽ ല​ഭ്യ​മാ​കും. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ്​ പ്ര​വേ​ശ​ന സ​മ​യം. ഒ​മാ​നി​ലെ ഏ​​റ്റ​​വും വ​​ലി​​യ ആ​​രോ​​ഗ്യ​​മേ​​ള​​യാ​​ണ്​ ഒ​​മാ​​ൻ ഹെ​​ൽ​​ത്ത്​ എ​​ക്സി​ബി​ഷ​ൻ ആ​ൻ​ഡ്​ കോ​ൺ​ഫ​റ​ൻ​സ്. ഇ​ന്ത്യ, ഇ​റാ​ൻ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, പോ​ള​ണ്ട്, പാ​കി​സ്താ​ൻ, യു.​കെ, ല​ബ​നാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 150ല​ധി​കം പ്രാ​ദേ​ശി​ക-​അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamtodaystartHealme Kerala
News Summary - Gulf Madhyamam; 'Heal Me Kerala' Starting today
Next Story