ഇറാൻ വിദേശകാര്യ മന്ത്രി ഒമാൻ റോയൽ ഓഫിസ് മന്ത്രിയുമായി ചർച്ച നടത്തി
text_fieldsമസ്കത്ത്: ഒമാൻ സന്ദർശിക്കുന്ന ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ ഒമാൻ റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുപക്ഷവും സൗഹാർദപരമായ സംഭാഷണം കൈമാറ്റം ചെയ്യുകയും ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകളെക്കുറിച്ചും സംയുക്ത താൽപര്യങ്ങൾ കൈവരിക്കുന്നതിന് അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച നടത്തി. ഒമാനും ഇറാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പറ്റിയും അവർ എടുത്തു പറഞ്ഞു.
പരസ്പര ആശങ്കയുള്ള നിരവധി കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ഒമാനിലെ ഇറാൻ അംബാസഡറും പ്രതിനിധി സംഘവും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

