രൂചിയുടെ പുതുലോകവുമായി ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി പ്രദര്‍ശനം
text_fieldsഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന ഫുഡ് ആൻഡ്
ഹോസ്പിറ്റാലിറ്റി പ്രദര്‍ശനത്തിലെ പാരാമൗണ്ടിന്റെ സ്റ്റാൾ
മസ്കത്ത്: രൂചിയുടെ പുതുലോകം തുറന്ന് ഒമാൻ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി പ്രദര്‍ശനത്തിന് തുടക്കമായി.
മൂന്ന് ദിവസങ്ങളിലായി ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന പരിപാടി കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ബിന്‍ ഹമൂദ് ബിന്‍ ഹമദ് അല്‍ ഹബ്സി ഉദ്ഘാടനം ചെയ്തു. സ്വദേശികളും വിദേശികളുടടേതുമുൾപ്പെടെ വൈവിധ്യങ്ങളായ രുചിക്കൂട്ടുകളും വിവിധ സേവനങ്ങളുമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഹാള്‍ നമ്പര്‍ നാലിലാണ് പ്രദര്‍ശന വേദി. രാവിലെ പത്ത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്. ഇന്ത്യ, ചൈന, ഇന്ത്യ, ഇറാന്, പാകിസ്ഥാന്, ശ്രീലങ്ക, തായ്ലാന്റ്, തുര്‍ക്കിയ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളം പ്രദർശകരുമാണ് മേളയിൽ പങ്കെടുക്കുന്നത്.
6,000ല്‍ പരം സന്ദര്‍ശകൾ നഗരിയിൽ എത്തുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാചക വിദഗ്ധരുടെ ലൈവ് പാചകവും ഭക്ഷ്യ ഉത്പന്നങ്ങളും ഇവിടെ എത്തുന്നവര്‍ക്ക് കാണാനാകും. വൈവിധ്യമായ രുചികളും ആസ്വദിക്കാം. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മറ്റും പര്യവേക്ഷണം ചെയ്യാൻ സ്വകാര്യമേഖലയെ പ്രാപ്തരാക്കുക എന്നതാണ് പ്രദർശനം ലക്ഷ്യമിടുന്നത്.
ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും വാണിജ്യ ഇടപാടുകൾ നടത്തുന്നതിനും പരിപാടി സഹായമാകും. ഒമാൻ എയർ, അസ്സഫ ഫുഡ്സ് കമ്പനി, ഒമാൻ എക്സിബിഷൻ ഓർഗനൈസിങ് കമ്പനിയായ ‘കണക്ട്’ എന്നിവയുടെ സഹകരണത്തോടെ കാർഷിക, മത്സ്യബന്ധന മന്ത്രാലയമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.