Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമികച്ച തീർഥാടക സേവനം:...

മികച്ച തീർഥാടക സേവനം: ഒമാൻ ഹജ്ജ് മിഷന് ‘ലബ്ബൈത്തും’ പുരസ്കാരം

text_fields
bookmark_border
മികച്ച തീർഥാടക സേവനം: ഒമാൻ ഹജ്ജ് മിഷന് ‘ലബ്ബൈത്തും’ പുരസ്കാരം
cancel

മസ്കത്ത്: ഇസ്‍ലാമിക രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുടെ പ്രാദേശിക വിഭാഗത്തിൽ, തീർഥാടകർക്ക് മികച്ച സേവനം നൽകിയതിനുള്ള ‘ലബ്ബൈത്തും’ പുരസ്കാരത്തിലെ വെള്ളി മെഡൽ ഒമാൻ ഹജ്ജ് മിഷൻ സ്വന്തമാക്കി. ഹജ്ജ് തീർഥാടന വേളയിൽ ഒമാനി തീർഥാടകർക്കായി ഒരുക്കിയ സംയോജിത സേവനങ്ങൾ, സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കൽ, ഔദ്യോഗിക നിയമങ്ങൾ പാലിക്കൽ, തീർഥാടകരുടെ മൊത്തത്തിലുള്ള സംതൃപ്തി എന്നിവ മുൻനിർത്തിയാണ് ഒമാന്റെ മികച്ച പ്രകടനത്തിനുള്ള ഈ അംഗീകാരം.

ഹജ്ജ് ഓഫിസുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്താനും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമായി സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് ‘ലബ്ബൈത്തും’ പുരസ്കാരങ്ങൾ നൽകിവരുന്നത്. പ്രവർത്തനക്ഷമത, ഫീൽഡ് സേവനങ്ങളുടെ ഗുണനിലവാരം, മാർഗനിർദ്ദേശങ്ങളും ബോധവൽകരണ ശ്രമങ്ങളും, തീർഥാടകരുടെ യാത്രാ സൗകര്യങ്ങളുടെ മാനേജ്‌മെന്റ്, ആരോഗ്യ-നിയമപരമായ ആവശ്യകങ്ങൾ പാലിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രധാന സൂചകങ്ങളിൽ മികച്ച നേട്ടം കൈവരിച്ചതിനെ തുടർന്നാണ് ഒമാൻ ഹജ്ജ് മിഷൻ ഈ നേട്ടത്തിന് അർഹരായത്.

തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആത്മീയ യാത്ര കൂടുതൽ സഫലമാക്കുന്നതിനും സഹായിച്ച നിരവധി ഗുണപരമായ പദ്ധതികൾ നടപ്പാക്കിയതിനും മിഷൻ പ്രശംസ നേടി. തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ ഒമാൻ പുലർത്തുന്ന തുടർച്ചയായ ശ്രമങ്ങൾക്ക് അടിവരയിടുന്നതാണ് ഈ പുരസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardPilgrim ServiceOman Hajj Mission
News Summary - Excellent Pilgrim Service: Oman Hajj Mission wins ‘Labbaithum’ Award
Next Story