Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ ദുകം തീരത്ത് വീണ്ടും ഡ്രോൺ ആക്രമണം: ആളപായമില്ല

text_fields
bookmark_border
ശക്തമായി അപലപിച്ച് ഒമാൻ
oman
cancel

മസ്കത്ത്: ഒമാനിലെ ദുകം തുറമുഖത്തിന് വടക്ക് ഡ്രോൺ ആക്രമണം. ഒരു ഡ്രോൺ ഒമാൻ പ്രതിരോധ വെടിവെച്ചിടുകയും മറ്റൊന്ന് കടലിൽ പതിക്കുകയുമായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ജനങ്ങളുടെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കാനും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് സുൽത്താനേറ്റ് വ്യക്തമാക്കി.

നേരത്തെ ദുകം തുറമുഖത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേൽക്കുകയും ഇന്ധന ടാങ്കുകൾക്ക് സമീപം നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. മേഖലയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ നേരിടാൻ കർശന നിരീക്ഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drone Attack Again on the Duqm Coast in Oman: No Casualties
Next Story