Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാറിൽ ക്രൈസ്തവ...

സുഹാറിൽ ക്രൈസ്തവ വിശ്വാസികൾ ഉയിർപ്പ് പെരുന്നാൾ കൊണ്ടാടി

text_fields
bookmark_border
സുഹാറിൽ ക്രൈസ്തവ വിശ്വാസികൾ ഉയിർപ്പ് പെരുന്നാൾ കൊണ്ടാടി
cancel

സുഹാർ: അൻപതുനാൾ നീണ്ട നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ സ്ഫുടം ചെയ്തു ആത്മതപനം പ്രാപിച്ച മനസുമായി ക്രൈസ്തവ വിശ്വാസികൾ ഇന്ന് യേശുക്രിസ്തുവിന്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. സുഹാർ ജോർജ് ഓർത്തഡോക്സ്‌ ഇടവകയിൽ ശനിയാഴ്ച്ച വൈകിട്ട് ആറു മുതൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ മെത്രാപ്പോലിത്ത ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യ കാർമികത്വം വഹിച്ചു.

വികാരി ഫാ. സാജു പാടാച്ചിറ സഹ കാർമികത്വം വഹിച്ചു. സുഹാർ, റുസ്താഖ്, ബുറൈമി, ഷിനാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വന്ന നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കാളികളായി. ട്രസ്റ്റി ജോഫി വർഗീസ്, സെക്രട്ടറി അനിൽ തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാത്മീയ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന പീഢാനുഭവവാര ശുശ്രൂഷകൾ സമാപ്തിയിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soharchristiansEaster dayBelievers
News Summary - Christian faithful celebrated Easter in Sohar
Next Story