Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ക്രൈസ്തവ...

ഒമാനിൽ ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു

text_fields
bookmark_border
ഒമാനിൽ ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു
cancel

മസ്കത്ത്: കുരിശ്‌ മരണത്തിന്‌ ശേഷം മൂന്നാം നാളിലെ ക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച്‌ ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക്‌ മെത്രാപ്പോലീത്താമാരും വൈദികരും കാർമ്മികത്വം വഹിച്ചു.

മസ്കത്ത്, ഗാല, സലാല, സുഹാർ എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചയുമായി നടന്ന ഭക്തിനിർഭരമായ ആരാധനകളിൽ ഒമാന്റെ ഉൾപ്രദേശങ്ങളിൽ നിന്നടക്കം ഒട്ടേറെ വിശ്വാസികളാണ്‌ ഇത്തവണയും പങ്കെടുത്തത്‌.

മസ്കത്ത് മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിൽ ഡോ. ജോസഫ്‌ മാർ ദീവന്നാസ്യോസ്‌, സെന്റ്‌.മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ ഗീവർഗീസ്‌ മാർ സ്തേഫാനോസ്‌, സുഹാർ സെന്റ്‌. ജോർജ്‌ ഓർത്തഡോക്സ്‌ ഇടവകയിൽ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌, സലാല സെന്റ്‌. സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ ഇടവകയിൽ ഡോ. സഖറിയാ മാർ അപ്രേം, ഗാല മൊർത്ത്ശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ ഫാ. എബി സ്റ്റീഫൻ,

ഗാല സെന്റ്‌. മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ ഫാ. ഫിലിപ്പോസ്‌ റമ്പാൻ, മസ്കത്ത് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഫാ. വർഗീസ്‌ വാലിക്കോടത്ത്‌, തുടങ്ങി മെത്രാപ്പോലീത്താമാരുടേയും വൈദികരുടേയും കാർമ്മികത്വത്തിലാണ്‌ പ്രത്യേക ശുശ്രൂഷകൾ നടന്നത്‌. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി ഏവരും പ്രാർഥിക്കണമെന്ന്‌ കാർമ്മികത്വം വഹിച്ചവർ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.

സുഹാർ ജോർജ് ഓർത്തഡോക്സ്‌ ഇടവകയിൽ ശനിയാഴ്ച്ച വൈകിട്ട് ആറു മുതൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ മെത്രാപ്പോലിത്ത ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. സാജു പാടാച്ചിറ സഹ കാർമികത്വം വഹിച്ചു.

സുഹാർ, റുസ്താഖ്, ബുറൈമി, ഷിനാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വന്ന നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കാളികളായി. ട്രസ്റ്റി ജോഫി വർഗീസ്, സെക്രട്ടറി അനിൽ തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാത്മീയ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന പീഢാനുഭവവാര ശുശ്രൂഷകൾ സമാപ്തിയിലെത്തി.

മസ്ക്കത്തിലെ റൂവി സെന്റ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിൽ നടന്ന നടന്ന ശുശ്രൂഷകൾക്ക് ഫാദർ സെബിൻ, ഫാദർ പ്രിൻസ് എന്നിവർ സഹ കാർമികരായി. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ ചടങ്ങുകൾക്ക് സാക്ഷികളായി. കേക്ക് മുറിച്ച് നൽകി സന്തോഷം പങ്കിട്ടു. ചടങ്ങുകൾക്ക് സെൻട്രൽ, യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.

മസ്കത്തിലെ റൂവി സെന്റ്സ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിൽ സിറോ മലബാർ സഭ നടന്ന ശുശ്രൂഷകൾക്ക് ഫാ. പ്രിൻസ് പീറ്റർ തുമ്പനിരപ്പേൽ മുഖ്യകാർമികത്വം വഹിച്ചു. ഉയിർപ്പ് പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള വിജയമാണെന്നും സ്നേഹം, ക്ഷമ, പ്രത്യാശ എന്നിവയിൽ അത് പ്രകടമാകണമെന്നും വചനസന്ദേശത്തിൽ ഫാ. സെബിൻ ചരളക്കാട്ട് ഓർമിപ്പിച്ചു. ലോക സമാധാനത്തിനും ഒമാന്റെ ക്ഷേമത്തിനുമായി പ്രാർഥിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു. ചടങ്ങുകൾക്ക് മസ്കത്ത് മലയാളി പ്രാർത്ഥന കൂട്ടായ്മ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EasterChristianBelieverscelebratedOman
News Summary - Christian believers celebrated Easter in Oman
Next Story