Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലുലു എക്‌സ്‌ചേഞ്ചിന്​...

ലുലു എക്‌സ്‌ചേഞ്ചിന്​ ബിസിനസ് എക്‌സലൻസ് അവാർഡ്​

text_fields
bookmark_border
ലുലു എക്‌സ്‌ചേഞ്ചിന്​ ബിസിനസ് എക്‌സലൻസ് അവാർഡ്​
cancel
camera_alt

ബി​സി​ന​സ് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ്​ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഒ​മാ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ല​തീ​ഷ് വി​ചി​ത്ര​ൻ, ഒ​മാ​നൈ​സേ​ഷ​ൻ ആ​ൻ​ഡ്​ ഗ​വ​ൺ​മെ​ന്റ് റി​ലേ​ഷ​ൻ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ കി​യു​മി എ​ന്നി​വ​ർ

ഏ​റ്റു​വാ​ങ്ങു​ന്നു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ മു​ൻ​നി​ര പ​ണ​മി​ട​പാ​ട്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഒ​മാ​ൻ ഇ​ക്ക​ണോ​മി​ക് റി​വ്യൂ (ഒ.​ഇ.​ആ​ർ) ​ബി​സി​ന​സ് ഉ​ച്ച​കോ​ടി​യി​ൽ ബി​സി​ന​സ് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി. സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യും നൂ​ത​ന​ത്വ​ത്തി​ലൂ​ടെ​യും പ​ണ​മി​ട​പാ​ടു​ക​ൾ ന​യി​ക്കു​ന്ന​തി​നാ​ണ് ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഒ​മാ​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും അ​തി​ന്റെ അ​വ​സ​ര​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്​​ത​ മേ​യ്​ 10നാ​യി​രു​ന്നു ഒ.​ഇ.​ആ​ർ ​ബി​സി​ന​സ് ഉ​ച്ച​കോ​ടി ന​ട​ന്ന​ത്.

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഒ​മാ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ല​തീ​ഷ് വി​ചി​ത്ര​ൻ, ഒ​മാ​നൈ​സേ​ഷ​ൻ ആ​ൻ​ഡ്​ ഗ​വ​ൺ​മെ​ന്റ് റി​ലേ​ഷ​ൻ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ കി​യു​മി എ​ന്നി​വ​ർ ഒ​മാ​ൻ ടെ​ൻ​ഡ​ർ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ബ​ദ​ർ ബി​ൻ സ​ലിം ബി​ൻ മ​ർ​ഹൂ​ൺ അ​ൽ മ​മാ​രി​യി​ൽ​നി​ന്ന്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ കോ​ള​ജ് ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ലെ സാ​മ്പ​ത്തി​ക​ശാ​സ്ത്ര അ​സി. പ്ര​ഫ​സ​ർ അ​ൽ സ​യ്യി​ദ് ഡോ. ​ആ​ദം തു​ർ​ക്കി അ​ൽ സ​ഈ​ദ്, വി​ദേ​ശ വ്യാ​പാ​ര അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ഉ​പ​ദേ​ശ​ക​ൻ പ​ങ്ക​ജ് ക​ന​ക്‌​സി ഖിം​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ർ​ഹ​മാ​യ അം​ഗീ​കാ​രം നേ​ടി​യ ത​ന്റെ മു​ഴു​വ​ൻ ടീ​മി​നെ​യും ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ് എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദ് അ​ഭി​ന​ന്ദി​ച്ചു. ഞ​ങ്ങ​ളു​ടെ പേ​മെ​ന്റ് സം​വി​ധ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ബ്രാ​ഞ്ചു​ക​ളും ഡി​ജി​റ്റ​ൽ സൊ​ലൂ​ഷ​നു​ക​ളും അ​ട​ങ്ങു​ന്ന ശ​ക്ത​മാ​യ ഒ​രു നെ​റ്റ്‌​വ​ർ​ക്ക് ഉ​പ​യോ​ഗി​ച്ച് ഒ​മാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് എ​പ്പോ​ഴും ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ആ​ധു​നി​ക മു​ന്നേ​റ്റ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ചോ​ദ​ന​മാ​ണ് ഈ ​അ​വാ​ർ​ഡെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ദ്രു​ത​ഗ​തി​യി​ലു​ള്ള മു​ന്നേ​റ്റം പേ​മെ​ന്റു​ക​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും കാ​ര്യ​ക്ഷ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കി​യെ​ന്ന്​ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ല​തീ​ഷ് വി​ചി​ത്ര​ൻ പ​റ​ഞ്ഞു. ഒ​മാ​നി​ൽ​നി​ന്ന് ലോ​ക​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ ​അ​വാ​ർ​ഡ് നേ​ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യു​ള്ള സാ​മ്പ​ത്തി​ക സേ​വ​ന കൂ​ട്ടാ​യ്മ​യാ​യ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സി​ന്റെ ഭാ​ഗ​മാ​ണ് ഒ​മാ​നി​ലെ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്. ഒ​മാ​നി​ലു​ട​നീ​ള​മു​ള്ള 38 ശാ​ഖ​ക​ളി​ലൂ​ടെ​യും ഡി​ജി​റ്റ​ൽ സൊ​ലൂ​ഷ​നു​ക​ളി​ലൂ​ടെ​യും (ലു​ലു മ​ണി ആ​പ്) പ​ണ​മ​ട​ക്ക​ൽ, വി​ദേ​ശ ക​റ​ൻ​സി വി​നി​മ​യം, മ​റ്റ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu ExchangeBusiness Excellence Award
News Summary - Business Excellence Award for Lulu Exchange
Next Story