Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശ്രേ​ഷ്‌​ഠ ഭാ​ഷ...

ശ്രേ​ഷ്‌​ഠ ഭാ​ഷ പൈ​തൃ​ക പു​ര​സ്‌​കാ​രം ര​തീ​ഷ് പ​ട്ടി​യാ​ത്തി​ന്​

text_fields
bookmark_border
ര​തീ​ഷ്​ പ​ട്ടി​യാ​ത്ത്
cancel
camera_alt

ര​തീ​ഷ്​ പ​ട്ടി​യാ​ത്ത്


മ​സ്ക​ത്ത്​: വി​സ്മ​യം ബു​ക്സ് ഏ​ർ​പ്പെ​ടു​ത്തി​യ 2023ലെ ‘​ശ്രേ​ഷ്‌​ഠ ഭാ​ഷ പൈ​തൃ​ക’ പു​ര​സ്‌​കാ​ര​ത്തി​ന് ര​തീ​ഷ് പ​ട്ടി​യാ​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. ഒ​മാ​നി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ജ​ന​കീ​യ​നും മ​ല​യാ​ള ഭാ​ഷ പ്ര​വ​ർ​ത്ത​ക​നും പ​ഞ്ച​വാ​ദ്യ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യു​മാ​യ ര​തീ​ഷ് പ​ട്ടി​യം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. ഒ​മാ​നി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​റി​ന്റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ര​തീ​ഷ് പ​ട്ടി​യാ​ത്ത്‌ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി മ​ച്ചാ​ട് സ്വ​ദേ​ശി​യാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ തൃ​ശൂ​രി​ൽ ന​ട​ത്തു​ന്ന സം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsaward
News Summary - Best Language Heritage Award to Ratheesh Pattiath
Next Story