‘വിശ്വാസികള്‍ പ്രവാചകചര്യകൾ ജീവിതത്തില്‍ പകര്‍ത്തണം’
text_fieldsഐ.സി.എസ് മീലാദ് കാമ്പയിൻ സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: പ്രവാചകജീവിതം മുഴുവനും അനുകരിക്കപ്പെടേണ്ട ഉന്നത മൂല്യങ്ങളുള്ളതാണെന്നും എത്രത്തോളം അവ പഠിച്ചു ജീവിതത്തില്‍ പകര്‍ത്താന്‍ ആകുന്നുവോ അതിനനുസരിച്ചാണ് വിശ്വാസിയുടെ മൂല്യം നിര്‍ണയിക്കപ്പെടുന്നതെന്നും കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ ഉപാധ്യക്ഷന്‍ കെ.കെ. കുഞ്ഞാലി മുസ്ലിയാര് പറഞ്ഞു. മസ്കത്ത് ഐ.സി.എസ് ഒരു മാസമായി ആചരിച്ചു വന്ന മീലാദ് കാമ്പയിന് സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുന്നി യുവജന ഫെഡറേഷന് സ്റ്റേറ്റ് പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫലാഹി ഒമ്പത് കണ്ടം അധ്യക്ഷത വഹിച്ചു. ഹാഫിസ് ആശിഖ് ഫലാഹി ശിനാസ് ഖിറാഅത്ത് നടത്തി. എ.കെ.കെ. തങ്ങള്‍, ഖാസിം തങ്ങള്‍ ആന്ത്രോത്ത്, അശ്റഫ് പൊയിക്കര, അബൂബക്കര്‍ പറമ്പത്ത്, അശ്റഫ് നാദാപുരം എന്നിവര്‍ സംസാരിച്ചു. ആബിദ് തങ്ങള്‍ കുടക്, താജുദ്ദീന് മുസ്ലിയാര് (ഹുബ്ബുറസൂല്‍), അശ്റഫ് പുത്തലത്ത്, അസീസ് ചങ്ങോത്ത്, അസ്ലം ചീക്കോന്ന്, കരീം ആനാണ്ടി, അയ്യൂബ് പള്ളിയത്ത്, സാജിദ് കക്കംവള്ളി, മജീദ് ടി പി, മുഹമ്മദ് ഷാ മടിയൂര്‍, അബൂബക്കര്‍ തുടി മുട്ടി, ഇസ്മാഈല്‍ നാദാപുരം, സാജിദ് പുതിയോട്ടില്‍, സുഹൈല്‍ കാളികാവ്, ഉവൈസ് വഹബി കൂത്തുപറമ്പ് ശാക്കിര്‍ വഹബി ആമയൂര്‍ എന്നിവർ സംബന്ധിച്ചു.
നൂറുല്‍ അബ്റാര്‍ ദഫ് സംഘത്തിന്റെ ദഫ് പ്രദര്‍ശനത്തിന് ജാഫര്‍ മര്‍ജാനി നേതൃത്വം നല്കി. അല്‍ മര്‍ജാന്‍ ദഫ് സംഘത്തിനുള്ള ട്രോഫി വിതരണവും അവാര്‍ഡ് ദാനവും ഹാശിം ബാഫഖി തങ്ങള്‍, കെ.കെ. കുഞ്ഞാലി മുസ്ലിയാര് എന്നിവർ നിർവഹിച്ചു. യൂനുസ് വഹബി വലക്കെട്ട് സ്വാഗതവും ജാബിര്‍ എളയടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

