Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രൗഢഗംഭീരമായി സൂർ...

പ്രൗഢഗംഭീരമായി സൂർ ഇന്ത്യൻ സ്കൂൾ വാർഷിക അവാർഡ് വിതരണം

text_fields
bookmark_border
award distribution ceremony
cancel
camera_alt

സൂ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വാ​ർ​ഷി​ക അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്​

സൂ​ർ: സൂ​ർ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന്‍റെ 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വാ​ർ​ഷി​ക അ​വാ​ർ​ഡ്, സൂ​ർ ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലെ അ​ൽ ശ​ർ​ഖി​യ ഹാ​ളി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു.

യു.​ടി.​എ.​എ​സ് സൂ​ർ അ​സി​സ്റ്റ​ന്‍റ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​റാ​ഷി​ദ് നാ​സ​ർ അ​ൽ മ​താ​നി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി.

മു​ൻ എ​സ്.​എം.​സി പ്ര​സി​ഡ​ന്‍റും സീ ​പ്രൈ​ഡ് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ് അ​മീ​ൻ, മ​റീ​ന എ​സ്.​എ.​ഒ.​സി(​ഒ​മാ​ൻ) ഫി​നാ​ൻ​സ് ആ​ൻ​ഡ് ബി​സി​ന​സ് സ​പ്പോ​ർ​ട്ട് ഹെ​ഡ് ഇ​ല്യാ​സ് സ​യ്യി​ദ്, ഇ​ന്ത്യ​ൻ സ്കൂ​ൾ സൂ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജും ബോ​ർ​ഡം​ഗ​വു​മാ​യ എ​സ്. കൃ​ഷ്ണേ​ന്ദു, ഒ​മി​ഫ്‌​കോ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഇ​ഫ്തി​കാ​ർ അ​ലി ഖാ​ൻ, എ​സ്.​എം.​സി പ്ര​സി​ഡ​ന്‍റ് ജാ​മി ശ്രീ​നി​വാ​സ് റാ​വു, ക​ൺ​വീ​ന​ർ എ.​വി. പ്ര​ദീ​പ് കു​മാ​ർ , അം​ഗ​ങ്ങ​ളാ​യ ഡോ. ​രാം​കു​മാ​ർ, ഷ​ബീ​ബ് മു​ഹ​മ്മ​ദ്, നി​ഷ്രീ​ൻ ബ​ഷീ​ർ, മ​റ്റ് ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡി​ന് 12ാം ക്ലാ​സി​ലെ ഹാ​ഷിം അ​ഷ്‌​റ​ഫ് അ​ർ​ഹ​നാ​യി. അ​ക്കാ​ദ​മി​ക്, കോ ​ക​രി​ക്കു​ല​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്‌​പോ​ർ​ട്‌​സ്, നേ​തൃ​ത്വ​പ​ര​മാ​യ റോ​ളു​ക​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡി​നി തി​ര​ഞ്ഞെ​ടു​ത്ത​ത്.

സീ ​പ്രൈ​ഡ് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് സ്പോ​ൺ​സ​ർ ചെ​യ്ത സ്വ​ർ​ണ മെ​ഡ​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്. പ​ന്ത്ര​ണ്ടാം ക്ലാ​സ് ടോ​പ്പ​ർ കൃ​ഷ്‌​ണേ​ന്ദു സ​ജി​ത്ത് ക​രി​മ്പി​ൽ, പ​ത്താം ക്ലാ​സ് ടോ​പ്പ​ർ ശ്രീ​ഹ​രി പ്ര​ദീ​പ് എ​ന്നി​വ​രെ മ​റ്റു വി​ഷ​യ​ങ്ങ​ളി​ലെ ടോ​പ്പ​ർ​മാ​ർ​ക്കൊ​പ്പം ആ​ദ​രി​ച്ചു. പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ക്കാ​ദ​മി​ക് വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മി​ക​വി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് ന​ൽ​കി​യ പൊ​തു സ്വീ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ് ശ്രീ​നി​വാ​സ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മു​ഖ്യാ​തി​ഥി ഡോ. ​അ​ൽ മ​താ​നി സ്കൂ​ളി​ന്‍റെ നേ​ട്ട​ങ്ങ​ളി​ൽ അ​ഭി​ന​ന്ദി​ക്കു​ക​യും വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡി​ന്‍റെ ടീ​ച്ചി​ങ്ങ് മി​ക​വി​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ മി​ഡി​ൽ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ലെ പാ​ർ​വ​തി ബാ​ബു സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ജെ​നി പ്ര​കാ​ശ്, കൂ​ടാ​തെ, കാ​യി​ക​രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് അ​ശ്വ​തി, വി​ശാ​ഖ്, റോ​ബി​ൻ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. സി.​സി.​എ.​ക്കു​ള്ള ഓ​വ​റോ​ൾ ട്രോ​ഫി എ​ല്ലോ ഹൗ​സി​ന് സ​മ്മാ​നി​ച്ചു. റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി ബ്ലൂ ​ഹൗ​സും ക​ര​സ്ഥ​മാ​ക്കി. ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് മേ​ധാ​വി ഡോ. ​ആ​ർ.​വി.​പ്ര​ദീ​പ് സ്വാ​ഗ​ത​വും സ്‌​കൂ​ൾ ഹെ​ഡ് ബോ​യ് മു​ഹ​മ്മ​ദ് സാ​ക്കി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newssur indian schoolaward
News Summary - Award function at Sur Indian school
Next Story